താൾ:CiXIV68.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓമ്പുക — ഓൎക്ക 185 ഓറ്റുക — ഓല

ഓമ്പുക ōmbuγa T.M. (Te. ഒമു, C. ōvu, ōpu)

1. To stroke, as in embracing, blessing കുഞ്ഞ
നെ ഓമ്പിത്തടവി, ചൊക്കനെ ഓമ്പിപ്പിടിച്ചു
TP. താടി ഓ. to caress. തലമുടി ഓമ്പിക്കെട്ടുക
to smoothen. 2. to cherish, take care of.

ഓര ōra B. A tree in marshes (I. ഓർ).

ഓരം ōram T.M.C. Te. Beng. Margin, brim, side
= വക്കു f.i. നൂറോരമായുള്ളൊരു തൂൺ CG. നില
ത്തിൽ ഓരമിട്ടുഴുതു VyM. ഓരം തമ്മിൽ കൊൾ
ക, ഓ. പായ്ക to run against each other as
men, boats. ഓരം കൊത്തുക = ഓരായം 2.

ഓരായം. 1. = ഓരം (loc.) 2. imperceptible
joining of 2 boards, stones, etc. ഓരായച്ചെ
ത്ത്, — ക്കെട്ടു, — പ്പണി. (commissure, rabbet.)

ഓരി ōri (Te. = ഓശ) 1. T. Howler, jackal. നാ
രി ചത്തുടൻ ഓരിയായ്പോകുന്നു GnP. (in V2.
ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl,
yell (ഒരി ഇടുക). ഓരിയിട്ടാൽ മരണം superst.
ഓരിക്ക a small bivalve shell.

I. ഓർ ōr Saltness (= ഉവർ q.v.) ഓരുള്ള നില
ങ്ങളിൽ മാരി പെയ്യുന്ന പോലെ PT.

ഓർ കാലി = ഉവർ കാലി.

ഓർകുട്ടാടൻ, ഓരത്തടിയൻ etc. loc. kinds of
paddy grown in brackish soil. [രായിരം.

II. ഓർ T.M.C. = ഒരു, bef. Vowels ഓരാണ്ടു, ഓ
ഓരാണ്ടിക the first anniversary of a death,
Nasr. V1.

ഓരില (S. പൃഥക്പൎണ്ണി) Hemionites cordifolia.
ഓരിലത്താമര Viola suffruticosa, med. root
GP.

ഓരില മുതക്കു Convolvulus palmata Rh.

ഓരോ, ഓരോരോ each one, ഓരോന്നു, ഓരോ
രുത്തൻ etc. ഓരോരിക്കൽ ഓരോരോവിധം
എഴുതി TR. അവരെ കയ്യിൽ ഓരേ വടി ഉ
ണ്ടു MR. (= ഓരോ).

III. ഓർ T. M. = അവർ; also a title, Lord (loc.)

ഓൎക്ക, ത്തു ōrka (C.T. ഓരുക) To think, remem-
ber, expect ഏതും ഓൎത്തല്ല കളിയത്രേ Bhr. not
intentionally. വെന്തുപോം എന്നോൎത്തൊരു ഭീതി
Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ
ൎത്തോൎത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ
ണ്ടില്ലയാത വേലയെ ചെയ്യുമ്പോൾ അവനും ഓ
ൎക്കവേണം CG. let him ponder. ഓൎത്താൽ (po.

explet.) well considered! ഓരാതേതോന്നും അ

തിന്നൎത്ഥം Anj. will explain itself.

VN. I. ഓൎച്ച rare; ഒർ ഓൎച്ച മുഴുത്തുറച്ചു Bhg. one
thought. ഇനി ഒർ ഓൎച്ച ഉണ്ടു hope. നിങ്ങൾ
എന്നുള്ളതും എന്നുള്ളത്തിൽ ഉണ്ടോൎച്ച CG. re-
gard for you.

II. ഓൎമ്മ 1. thought. 2. recollection, memory എ
നിക്ക് ഓൎമ്മ തോന്നുന്നില്ല MR. I don't re-
member. കേട്ടത് ഓൎമ്മയില്ലയോ? ആ സംഗ
തി എനിക്ക് ഓൎമ്മ ഉണ്ടു 3. interj. attention,
take care!

ഓൎമ്മക്കേടു inattention, forgetfulness. എന്നു പ
റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue.

ഓൎമ്മപ്പെടുത്തുക to put in mind.

ഓൎമ്മ വിട്ടുപോയി forgot.

denV. ഓൎമ്മിക്ക to remember ആയതു ഞാൻ
പിന്നെ ഓൎമ്മിച്ചു TR.

ഓറ്റുക ōtťťuγa The act of the civet cat in
yielding civet മെരു ഓറ്റുന്നു.

I. ഓല ōla = ഒല്ലാ, തുടങ്ങോല CC. etc.

II. ഓല T.M.C. Tu. (Port. olla) 1. A leaf of palms
or grasses ഓലത്തുച്ചവും കടമ്പും. നെല്ലിന്റെ
ഓ. V1. ഓലവെട്ടി MR. from trees. Stages of
growth: കിളിയോല, കുരുത്തോല, പച്ചോല, പ
ഴുത്തോല. — പുത്തൻഓല വരുത്തികെട്ടിച്ചു TR.
for thatching. 2. writing leaf (വെള്ളോല un-
written), writ. ഓർ ഓല എടുത്താൽ, ഓലകളയാ
ത്തോൻ നാടു കളയും prov. നമ്പിയാരെ കയ്യാൽ
ഓല TR. heading of letters. ചെമ്പോല, പ
ട്ടോല etc. 3. steel spring, പൊന്നോല gold
leaf as earornament etc.

Hence: ഓലക്കണ്ണി single palm leaf.

ഓലക്കണ്ണിപ്പാമ്പു (കൊണ്ടു പേടിപ്പിക്ക) prov.

ഓലക്കരണം a document.

ഓലക്കെട്ടു thatch to cover boats (prov.)

ഓലക്കേടു തീൎക്ക partial reparation of thatch
(= ഇടയോല വലിക്കുക).

ഓലച്ചെവിയൻ huntg. name of hare.

ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും
സ്ഥാനം ഒന്നു prov. [sideways B.

ഓലപ്പുറം മറിയുക to tumble heels over head

ഓലപ്പെട്ടി box to keep documents ഓ. പാ
ത്രങ്ങളും Mud.


24

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/207&oldid=184353" എന്ന താളിൽനിന്ന് ശേഖരിച്ചത്