താൾ:CiXIV68.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുങ്ങു 178 ഒൎലോജി — ഒറ്റുക

Gen. തമ്പുരാന്റെ ഒ. പോയി TR.

2. to be reconciled അസുരകളോട് ഒരുമിക്ക
Bhg. = നിരക്ക; മന്ത്രി രാജാവോട് ഒരുമിച്ചീടു
വാൻ അവസരം പാൎക്കുന്നു Mud. 3. to be re-
solved, prepared ഒരു കാൎയ്യത്തിന്നായി ഒ'ച്ചവൻ
KR. പോൎക്ക് ഒ. Bhr.

CV. ഉൎവ്വിയും ആകാശവും ഒരുമിപ്പിച്ചു Bhr.
mixed earth and sky. അവരെ പോൎക്ക് ഒ'
പ്പിച്ചതും Bhr. persuaded to join. പന്തിയിൽ
ഒ'പ്പിച്ചുന്തിയങ്ങുയൎത്തിയാൻ Bhg. Vishnu as
tortoise lifted it altogether.

ഒരുമ്പെടുക 1. to join, agree, be confederate.
2. to resolve, prepare. പെൺ ഒ'ട്ടാൽ ബ്രഹ്മ
നും തടുത്തു കൂട prov. ഉത്സവത്തിന്ന് ഒ. Mud.
വേട്ടേക്കു Vilv. to go hunting.

CV. ഒരുമ്പെടുക്ക V1.— ടുത്തുക to get ready.

VN. ഒരുമ്പാട് 1. concord. ഒ'ടാക്ക to appease.
2. preparation, starting സേന ഒ. കൂട്ടി പു
റപ്പെട്ടു KR. (= സന്നാഹം) തളൎന്ന സേന
യെ പറഞ്ഞനുസരിച്ച് ഒ'ടുണ്ടാക്കി കൊടുത്തു
ധൈൎയ്യവും KR. gave a fresh impulse.

ഒരു വകയായിരിക്ക to be something indescrib-
able.

ഒരുവൻ—ൾ,—ർ (hon.) one person.

ഒരേടവും—ത്തും; anywhere.

ഒരുങ്ങുക oruṅṅuγa T. M. (Te. C. ഒഗ്ഗു) 1. To
be ready. പണം ഒരുങ്ങിയില്ല etc. 2. to
yield, be settled (= ഒടുങ്ങുക) കാൎയ്യം ഒരുങ്ങും
will right itself, get ordered.

a. v. ഒരുക്കുക 1. To prepare, get ready.
ഭോജനം വെപ്പാൻ ഒ'വിൻ Nal. കോപ്പുകൾ
ഒ. KR. യുദ്ധത്തിന്നു, തീൻ ഒ. 2. to settle.
ഒക്കയും കൊത്തി ഒരുക്കി TP. finished them
of (= ഒടുക്കി).

VN. ഒരുക്കം 1. preparation; നീരാട്ടുപളളിക്ക്
ഒ. കൂട്ടി TP. prepared the bath. പണം
ഒ'മില്ലായ്ക്കയാൽ MR. cash not being ready.
2. order. അതും ഒരിക്കമല്ല അറവുമല്ല RC.
it is not right. ആ നിനവുനിനെന്തിരിപ്പ
ത് ഒരുക്കമോ RC. പടിഞ്ഞാറ്റയിൽ ഒ. ഒ
രുക്കി TP. arrange the room.

ഒരുക്കു id. ഒരിക്കു കേടു മുഴുത്തു RC. dissension?
ഒരുക്കുമാനം B. articles.

ഒരുപ്പു (= ഒരുമ, ഒരുക്കം) 1. സായ്പവൎകളാൽ

വേണ്ടുന്ന ഒ. ഒക്കയും വരേണം TR. ordering.
2. ഒ. വരുത്തി reconciled (= നിരപ്പു).

ഒൎലോജിക Port. relogio. Watch, clock.

ഒറ്റ oťťa T. M. (ഒന്നു, ഒന്റു) 1. One, single.
ഒ'പ്പണം a single fanam. രണ്ട് ഒറ്റയെ ക
ണ്ടാൽ (huntg.) two boars. 2. Tu. M. a certain
cake ഒറ്റെക്ക് ഉലക്ക കാക്കാൻ പോയോൻ
prov. 3. odd. ഒറ്റയിരട്ടയും കളിക്ക with dice.
ഒറ്റപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (=
ഓജരാശി opp. യുഗ്മരാശി). 4. fencing posture
പതിനെട്ടും ഒറ്റയും പയറ്റിയവൻ prov. ഒറ്റെ
ക്കും കരുമനെക്കും നടന്നോടും KU. see കരുമന‍.
ഒറ്റക്കണ്ണൻ one-eyed.

ഒറ്റക്കാലിൽ നില്ക്ക a tapas. [year.

ഒറ്റക്കായ്ച്ചതു a cocoa-palm in its 8th—10th

ഒറ്റക്കൈയിൽ ഇടുമ്പോൾ മറ്റേക്കൈ കണ്ടി
ട്ടു കേഴും CG. [of boar, cattle.

ഒറ്റക്കൊമ്പൻ (ആന) MR. single tusked; also

ഒറ്റപ്പടവൻ one-hooded snake.

ഒറ്റപ്പോക്കൻ last scion of a family.

ഒറ്റമരത്തിൽ കുരങ്ങു prov.

ഒറ്റമുണ്ടും ഉടുത്തു KR. for battle.

ഒറ്റമുലച്ചി (song) said of a Paradēvata.

ഒറ്റൽ oťťal 1. Net of pack-thread, basket for
holding pots; weel. 2. fishing with weels
(T. ഒല്ലുക braid net).

ഒറ്റൻ V1. spy; PP. traitor. From:

ഒറ്റു Private intelligence; treachery, secret
information, ചാളയിൽ പുകയില ഉണ്ടെന്ന്
ഒ. ഉണ്ടായി (jud.) ഒ. അറിക to spy out, ഒ.
കേൾക്ക to overhear. അവർ മേൽ ഒ. new
proofs against them.

(ഒറ്റാൾ) ഒറ്റുകാരൻ spy, secret emissary.
കളളചന്ദനം പിടിപ്പാൻ ഒ.. MR.

ഒറ്റുക (to be single?) 1. to step aside,
retire, cringe.

ഒറ്റിക്കുറു a hide-&-seek play.

ഒറ്റിപ്പൂക്കളിക്ക No. to act the spy.

ഒറ്റി വഴങ്ങുക V1. to conspire.

ഒറ്റി വഴങ്ങിക്ക V1. to draw into conspiracy.
—as v. a. എന്നെ ഒറ്റിയ ശത്രു PP. my

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/200&oldid=184346" എന്ന താളിൽനിന്ന് ശേഖരിച്ചത്