താൾ:CiXIV68.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എച്ചം — എടുക്ക 155 എടുക്ക

എഴുതി അയക്കുന്നു അപ്രകാരം നടന്നാൽ

TR. if you do as I advise. എങ്ങനേയും
however, at all events.

എങ്ങുനിന്നു, എങ്ങുന്നു whence?

എങ്ങുപട്ടു, എങ്ങോട്ടു whither?

എങ്ങേനും മണ്ടിനാൻ CG. = എങ്ങാനും.

എങ്ങോൻ = എങ്ങേയവൻ f.i. അവർ എങ്ങോർ
Bhr. where at home?

എച്ചം eččam (T. remainder, √ എഞ്ചു) So. Ex-
crements of lizards, flies. എച്ചത്തിലേപ്പുഴ V2.
എച്ചവായ് anus V1.

എച്ചിൽ T. M. (C. എഞ്ജൽ Te. എംഗിൽ) re-
mains & refuse of victuals. എ. എടുത്തു ത
ളിക്ക to restore purity after meals. എ. എടു
പ്പിച്ചടിച്ചു ശുദ്ധി വരുത്തി Bhr. എച്ചിലാക്കുക
to pollute by contact with the mouth, as hand
etc. എച്ചിൽ ചോറു വാങ്ങുക KU. duty of
Pāṇan. തേൻ നുകൎന്നെച്ചിലായുള്ള പുഷ്പം CG.
the refuse of bees serves for idol worship.
എച്ചിലും കുപ്പയും ഇട്ടു TR. gave the meanest
food. എന്റെ വീട്ടിൽ എ. കുപ്പയുമായി we are
reduced to greatest poverty.

എച്ചിലത്തളിക്കുന്ന പശു TP. the cow with whose
dung I daub the floor after meals.

എച്ചിൽക്കുരുന്നു a med. plant. എ. ഇരിപിടി MM.

എച്ചിൽനക്കി eater of refuse (abuse).

എച്ചിൽപാട്ടു a song after meals.

എച്ചിൽപാറ്റുക = തളിക്ക.

എച്ചു ečču (C. ഹെച്ചു = പേൎത്തു) in എച്ചുകൂലി
ച്ചം V1. Increased pay.

എജമാനൻ yeǰamānaǹ Tdbh. യ — in വീട്ടെ
ജമാനൻ Houselord.

എട, എടം, എടവം, (C. Tu. Te.) — see ഇ.

എടാ eḍā (C. എലാ, T. അടാ & ഏടാ friend!)
Hey! addressing male inferiors (also എടൈ)
contr. വാടാ come, fellow! f. എടി, എടീ, vu.
വാടി, പോടി. — എടോ hon. for both genders
വരികെടൊ po. എന്റെടോ TP. my friend!
also for pl. കണ്ടുകൊൾകെടൊ നിങ്ങൾ Nal.

എടുക്ക, ത്തു eḍukka T. M. (C. Te. എത്തു) 1. To
raise, lift, take up. വെള്ളം എടുത്തു കവിളിത്തു
പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു

ധം എടാതേ KU. not taking arms. എടുത്ത

പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ
യിൽനിന്നു വീണാൽ എടുത്തൂടാ cannot be re-
tracted. വായിൽ എ. to mention; vomit. നാവെ
ടുക്ക to speak. Often to raise, build a house.
വീടെടുത്തു TR. in pittoresk phrases nearly
superfluous എടുത്തിടുക to put down. സൎപ്പമ
ങ്ങെടുത്തിട്ടേൻ Bhr. എടുത്തു വെച്ചകാൽ മടക്കി
വാങ്ങാതെ KR. not stepping back an inch. എ
ടുത്തു കൊടുക്ക KU. to hand over arms with a
blessing (work of വാൾ കൊല്ലൻ). പത്തു പണം
എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു
നശിക്ക to work with hands & feet.

2. to assume, undertake, bear. തണ്ടെടുക്ക, ചുമ
ടു etc. പണി to do work. പാഷണ്ഡി
മതം എടുത്തീടിനേൻ VCh. held heretical
views. രക്ഷിക്ക നിങ്ങൾ ക്ഷാത്രധൎമ്മത്തെ എ
ടുത്തു KR. according to Cshatria fashion.

3. to take out, choose, buy. പറമ്പ് എ. to ac-
quire a garden. പറമ്പു പറ്റി എടുത്തോളു
കയും ചെയ്തു TR. resumed. നികിതി എടു
ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes.
മുതൽ സംസ്ഥാനത്തേക്ക് എടുത്തു TR. con-
fiscated.

4. v. n. to become raised, visible, prominent;
often impers. ശരീരത്തിന്മേൽ എല്ല് എ. looks
bony. നാടിനരമ്പും എടുക്കവേ KR. മേഘം
എടുക്കുന്നു (= കാർ വെക്കുന്നു). തല എടുക്കുന്നു
to come to a head. വേമ്പൽ എ. it is very hot.
ചെളുക്ക് എ.. to become like gills, burst, etc.
അപസ്മാരം, കുത്തൽ, പുകച്ചൽ, ചൂടുപ്പാച്ചൽ
എ. to suffer from.

VN. I. old. എടു in എടുപെടുക to be taken.

II. എടുപ്പു 1. raising, taking up. എടുപ്പിനുൾ നി
ന്നിറങ്ങി RC. litter. അവന്റെ എ. എടുത്തു
പോയി all that is portable of him = he is
dead. 2. harvest, produce. സൎക്കാരിലേക്ക്
എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue. ഊ
ഴ്ക്കാരന്റെ എ. gain. 3. time, turn ഇനി
യും ഒർ എ. നീ അവനെ ആഗമിപ്പിക്കേ
ണം PT. once more.

CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച


20*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/177&oldid=184322" എന്ന താളിൽനിന്ന് ശേഖരിച്ചത്