താൾ:CiXIV68.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊട്ടു 149 ഊഢം — ഊധസ്സ്


ക്കാം നമുക്കെല്ലാം Bhr. we can pass these

rings over our bodies, or the bodies through
them. 3. time രണ്ടുമൂന്നൂടേ Bhr. പലവൂ
ടേ V2. ഊടേ ഊടേ കണ്ടിട്ടും Bhr. again &

ഊടറിവു real, thorough knowledge. [again.

ഊടാടുക to pass through, as wind, waves; be
loose, flabby. ആടൂടാടും കാടാകാ അരചൻ
ഊ. നാടാകാ prov. അവന്റെ വീട്ടിൽ ഊടാ
ടാത്തവൻ unacquainted with him.

കാറ്റൂട — a draught; to be airy. [insight.

VN. ഊടാട്ടം passing through, frequenting,

ഊടാണി B. loose nail.

ഊടായി (loc.) = ആയുധക്കത്തി.

ഊടുനടക്ക to pierce, ബാണങ്ങൾ RC.

ഊടുപാടു 1. through അൎബുദം കവിളുടെ നടുവേ
തുളഞ്ഞിരിക്കും. ഊടുപാടു കാണാം a med.
2. all over ആന നീളത്തിമിൎത്തൂടുപാടോ
രോദിശി Bhg. സ൪വ്വാംഗം ഊ. ഒരുപോലെ
uniformly stout. 3. knowledge, practice.

ഊടുപാത So. & Palg. ഊടുവഴി M. (ഊടുപോ
ക്കു) cross path, intricate bypath.

ഊട്ടു ūṭṭu̥ T. M. C. (ഊൺ) 1. Giving rice, esp.
to Brahmans ഊ. കേട്ട പട്ടർ prov. ഊട്ടിന്നു
പുറപ്പെട്ട കൂട്ടം Si Pu. ഊട്ടു ശ്രമിച്ചു കഴിക്ക
Mud. a high officer's duty. ഇല്ലങ്ങൾ തോറും
നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on
charity. 2. welding iron, degree of ignition
required for steel; metaph. അവൻ നല്ല ഊ
ട്ടിൽ തീൎന്നു born most auspiciously.

ഊട്ടുകാർ cooks.

ഊട്ടുപുര place where Brahmans are fed for
3 days etc. പട്ടന്മാർ ഊ. നോക്കി കയറും TP.

ഊട്ടുബ്രഹ്മസ്വം fund set apart for that charity.

ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brah-
mans; with Dat. ഏറിയൊരാൾക്കും ഊട്ടി TP.
2. to temper iron V1. = മുക്കുക; 3. No. to
steel tools ആയുധങ്ങളെ ഊട്ടുവിൻ ChVr.
for war.

CV. ഊട്ടിക്കുന്നവൻ the feast giver; ഊട്ടിപ്പാൻ
വരിക feast at first menstruation.

VN. ഊൺ ‍(ഉണ്ണുക) food, boiled rice, meal.
ഊണും ഉറക്കും ഒഴിക്ക to leave off; met.
വാൾക്കൂണാക്കുക Bhr. (= ഇര).

കൂടിയൂൺ a feast of Brahmans when closing

investigation into a breach of caste ദോ
ഷം ഒഴിച്ചുകൊൾവാൻ കൂ. KN.

ചോറൂണടിയന്തരം first meal of an infant (jud.)

ഊണ്കാരൻ, ഊണി great eater, ഊണികൾക്കു
രണം എന്നു കേട്ടാൽ Bhr.

ഊഢം ūḍham S. (part. വഹ്) 1. Carried. In
adv. ഊഢമോദം, ഊഢഖേദം AR. joyfully,
mournfully. ഊഢാഭം ചേൎന്നുറങ്ങും CG. ഊഢാ
പമാനമായ വചനം Bhr. a reproach.

2. married, ഊഢ a wife.

ഊതൽ ūδal (C. Te. ഊത = ഊന്നു) Wooden
posts in a hedge for the passage of men ഊ
തൽ കടക്ക prov.

ഊതി ūδi S. (√ അവ്) Enjoyment, exertion, സ
പ്തമസ്കന്ധം തന്നിൽ ഊതികൾ ചൊല്ലപ്പെട്ടു Bhg7.

ഊതുക, തി ūδuγa 5. (Te. Tu. also ഊരു) 1.
To blow as fire, wind instrument ഊതും കുഴൽ
flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow
away diseases, hiss (വിഷത്തിന്നൂതുക etc.)
(superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal.
ഊതി കഴിക്കുമ്മുമ്പേയുളള മാറ്റു CS. (= ശോധി
ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന
തിന്നു ചെലവു TR. to melt bullion. മീൻ ഊതുക
(with നച്ചുകുഴൽ by blowing pellets & small
arrows). 2. to puff, be puffed up, swell.

ഊതുകട്ടി T. = മാറ്റുളള വെളളി silver of the
purest kind (Rs. 30 are said to contain
Rs. 29 ഊ.)

ഊതന്റെ ദീനം a swelling of children's bodies.
CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.)

VN. ഊത്തു 1. blowing ഊത്തുകുഴൽ pipe, tube
(നച്ചുകുഴൽ), blowpipe. ഊത്തിന്നു വായി.
2. hissing. ഊത്തിന്നു വായ്പിടിയൻ hunting
name of snakes. 3. swelling greatness
ഊ. കെട്ടുപോയി he is dishonored. ഊത്തു
വയറൻ potbelly.

ഊത്താമ്പിടുക്കു bladder & = ചൂത്തു. [So. 2. filth.

ഊത്ത ūtta T.M. 1. Fishing season (see ഊൻ)
ഊത്തൽ a small fish V1.

ഊധസ്സ് ūdhassu̥ S. (G. 'oūthar) Udder ഊ
ധസ്സിന്നുൽപ്ലുതമായി KR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/171&oldid=184316" എന്ന താളിൽനിന്ന് ശേഖരിച്ചത്