താൾ:CiXIV68.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉള്ളു 146 ഉള്ളി — ഉഴമ

ഉളളം (& ഉളളകം)1. inside ഉ'വും പുറവും തി
രിഞ്ഞു നിന്നു TP. turned right & left. 2.
mind, esp. തിരുവുളളം king's heart. ഉ'
ത്തിൽ ഏറുക or പറ്റുക thought to rise,
think. ഉ'ത്തിൽ ഏറ്റുക to convey a thought,
speak.

Cpds. ഉണ്മോഹം CC. deep-seated lust.
ഉളളകം see under അകം.
ഉളളങ്കാൽ sole, ഉളളങ്കൈ palm.
ഉളളറ closet, division in a box.
ഉളളറിവു inward knowledge.
ഉളളാക്കു V1. roar of bear ഉ'ക്കിടുക.
ഉളളാടൻ a hunter tribe at the base of the
Cochin Ghauts. ഉ. ചേനന്റെ അവസ്ഥ
prov. hence ഇറവുളളാടൻ a bird Scolopax.
ഉളളാളൻ 1. a caste of rice-measurers in Calicut,
പളളിച്ചാന്മാർ. 2. = ഉളളാടൻ.
ഉളളുരുക്കം devouring grief. ഉ'ത്തിന്നു ചികിത്സ
ഇല്ല prov. (= ഉളളഴൽ, ഉൾച്ചൂടു Bhr.)
ഉളളുളള ഭാവം Bhg. sincerity.
ഉളളൂക്കു = ഉയിർകടുപ്പം.
ഉളളൂരി B. soft inner skin.
ഉൾക്കൺ eye of mind ഉൾക്കണ്കാണുമാറു KeiN.
ഉൾക്കനം courage = ഉൾക്കരുത്തു. ഉ. വിട്ടു ക
രഞ്ഞു Bhr.
ഉൾക്കരൾ Mud. ഉൾക്കാൺപു, (& ഉൾക്കാമ്പ്) ഉ
ൾക്കമലം, Bhr. mind.
ഉൾക്കാണം V1. ഉൾക്കോഴ B. bribe.
ഉൾക്കുരുന്നു, ഉൾത്തളിർ mind.
ഉൾക്കൈ help. ഉ.കൊടുത്തു കളളനെ നിറുത്തി
യാൽ TR. lent assistance.
ഉൾക്കൊൾക to put on, have, മോദം, ഭയം, ധൈ
ൎയ്യം ഉൾക്കൊണ്ടു.
ഉൾച്ചതി നിനെക്കയും Bhg. trick, feint.
ഉൾച്ചിരി mischievous joy.
ഉൾപക grudge, resentment.
ഉൾപുകുക to enter വീട്ടിൽ ഉൾപുക്കു PT.
ഉൾപൂ mind ഉൾപ്പൂവിൽ‍ വിളങ്ങുവാൻ Bhr.
ഉൾപ്പെടുക 5. (= അകപ്പെടുക) to get into,
meddle with, partake in അതിൽ‍ ഉ'ട്ട ജന
ങ്ങൾ‍ TR. adherents. കവൎച്ചയിൽ‍ ഉ. was
concerned in, ശിക്ഷയിൽ‍ ഉ. MR. became

liable. കുളം നിലത്തേക്കുൾപെട്ടു MR. ഈ
ഭൂമി നമ്മുടെ കല്പനെക്ക ഉൾപെട്ടതു TR.
belongs to. നികിതിയിൽ‍ ഉൾപെട്ട പുനം
subject to taxation. അവന്റെ കാൎയ്യങ്ങൾ‍
ഒക്കയും ഇവിടെ ഉ'താകുന്നു TR. ഉൾപ്പെട,
ഉൾപ്പടേ in clusively (doc.) മുതൽ‍ ഉൾപ്പടേ
including a sum.

ഉൾപ്പെടുത്തുക to cause to be in ശിക്ഷയിൽ‍
ഉ'ത്താ൯ MR. അവരെ ശിക്ഷെക്ക് ഉൾപെടു
ത്തത്തക്ക തെളിവില്ല jud. subject to punish-
ment. അവനെ കൂടി അവകാശി എന്നു സ
മ്മതിച്ച് ഉൾപ്പെടുത്തിരിന്നു TR. managed
the property with him.
ഉൾപ്പേടി പൂണ്ടു CG. alarmed.
ഉൾപ്പൊരുൾ hidden meaning.
ഉൾപ്പോർ grudge = ഉൾപക.
ഉൾബോധം consciousness; conviction.
ഉൾവെട്ടു deceit.

ഉളളി uḷḷi 5. (√ ഉൾ) 1. Onion, ൟരുളളി (& ചീ
രു. V1) also ചിറ്റുളളി, നാട്ടു, — garlic വെ
ളളുളളി Allium sativum. Other kinds നാറാ ഉ.;
മണപ്പാടനു = നീരുളളി onion; കാട്ടുളളി, കാന്ത
ങ്ങ ഉ. Pancratium ceylanicum. 2. a sand-
piper.

ഉഴ ul̤a T. 1. Place esp. about a king (√ഉഴു?)
2. ഉഴവു q. v. [royalty.
ഉഴകലം V1. insignia & paraphernalia of
ഉഴവാതിൽ B. gate.
ഉഴമാൻ porcine deer = വൃഷതം dict.

ഉഴം ul̤am So. (ഉഴു) Hill-land, cultivated, or ഉഴത്തു.

ഉഴക്ക, ന്നു ul̤akka T.M. To be wearied; des-
pair എത്രനാൾ അഴല്പാട്ടിൽ വീണങ്ങുഴക്കുന്നൂ
തെങ്ങൾ CG. കണ്ടാലും എങ്ങൾ ഉ'ന്നൂതിങ്ങനെ
etc. (see ഉഴെക്ക & ഉഴലുക).
VN. ഉഴപ്പുണ്ടാകയില്ല no trouble.

ഉഴക്കു ul̤akku̥ T. M. ¼ Nāl̤i, or 2 ആഴക്കു; മൂ
ഴക്കു = 3 ഉ. In boiling ഉഴക്കാഴക്കാക്കി MM.
ഉഴക്കുഴുന്നു a med. prh. from:

ഉഴങ്ങു V1.2. Empty cocoanut, husk of cocoa-
nut; box made from cocoanut shell.
ഉഴക്കൻവള V1. striped bracelet=വിരിയൻ.

ഉഴമ See ഉഴു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/168&oldid=184313" എന്ന താളിൽനിന്ന് ശേഖരിച്ചത്