താൾ:CiXIV68.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉന്നിദ്രം — ഉപ 133 ഉപക — ഉപചാ

ങ്ങി ഉന്നിച്ചു ചൊല്ലി CG. 3. = ഊനിക്ക to
rise into existence മനക്കാണ്പിൽ ഉന്നിച്ച
മാരാൎത്തി SiPu. (= ഉദിക്ക, ഉണ്ടാക).

ഉന്നിദ്രം unnidram S. Sleepless. ഉന്നിദ്രനാ
യൊരു മന്മഥൻ CG. ഉന്നിദ്രകാന്തി കലൎന്ന ര
ത്നം PrC. ലോകർ എല്ലാം ഉ’ന്മാരായി മേവു
ന്നു CG.

ഉന്മത്തം unmattam S. (മദ്) 1. Mad, deranged;
also ഉന്മച്ചം V1. = ബുദ്ധിയിളക്കം. 2. (vu. ഉ
മ്മത്തം) Datura.

ഉന്മദം, ഉന്മാദം madness, extravagance, pre-
sumptuousness. ഉന്മദം പൂണ്ടുള്ള നന്മൊഴി
മാർ CG. ladies in the height of passion.
ഉന്മാദം പറക V1. talk madly, proudly.
den V. ഉന്മദിക്കയോ ഭവാൻ Nal.

ഉന്മനസ്സ് unmanassu̥ S. Excited, പോവതി
ന്നുന്മനസ്സായി CG. (= ഉൽകം).

ഉന്മീലനം unmīlanam S. (മീൽ) The opening
of eyes ചക്ഷുരുന്മീലിതകാലത്തു സൃഷ്ടിയും AR.

ഉന്മുകം unmuɤam S. Firebrand. ഉ. ചെവി
കളിൽ കടക്കുന്നതു പോലെ Bhr. ഉജ്ജ്വലിക്കും
ഉ. ചെവി പൂകുന്നോ CG.

ഉന്മുഖം unmukham S. Looking up, expecting.

ഉന്മുലനം unmūlanam S. Eradication.

ഉന്മൂലം unrooted. ജന്മസഞ്ചയത്തെ ഉന്മൂലനാ
ശം ചെയ്തു KeiN. കുലം ഉന്മൂലനാശം വരു
ത്തുക AR. Bhr.

ഉന്മേഷം unmēšam S. (മിഷ്) 1. Opening of
eyes, twinkling. ഉന്മേഷനിമേഷങ്ങൾ, പങ്ക
ജൻ തന്നുടെ ഉ. CG. (opp. സങ്കോചം).
2. cheerfulness = പ്രസാദം f. i. of bright pro
spects. അതിന്ന് ഉ. ഇല്ല the business does
not look up. കൃതികളുള്ളിൽ ഉ. കുറഞ്ഞു Bhr. bad
omen. വാക്കുകൊണ്ട് ഉള്ളത്തിൽ ഉ. പൊങ്ങിച്ചാ
ൻ CG. gladdened her.

den V. ഉന്മിഷിക്ക f. i. വിരാൾപുമാൻ നമ്മുടെ
ഹൃദയത്തിൽ ഉന്മിഷിച്ചീടുംവണ്ണം Bhg. to
expand, shoot up.

mod. ഉന്മേഷിക്ക f. i. എന്മനം തന്നിലെ പണ്ടു
ന്മേഷിച്ചുള്ളവ ഉണ്മയോ CG. are my feelings
of old truth? [etc.as ഉപകഥ episode.

ഉപ uba S. (G. & ὑpo, L. sub) Towards, under,

ഉപകരണം ubakaraṇam S. Implements. ഉ’
ങ്ങൾ തീൎത്തു Bhr. all the accessories. സകല
യാഗോപ’ങ്ങൾ KR. materials, tools. രാജോ
പകരണം royal insignia.

ഉപകരിക്ക 1. to favour, benefit. അപ്രകാരം
ചെയ്താൽ ഉ’ച്ചു എന്നു വിചാരിക്കും TR. shall
consider it as a favour. ഒരുത്തൻ ഏതാനും
ഉ’ച്ചതിൻ പ്രതിക്രിയ ചെയ്യാതെ KR. not re-
warding for obligations conferred. — With
Dat. പെററുവളൎത്തിയ അമ്മെക്ക് ഉ’പ്പാൻ
KR. to serve his mother (= ഉപകാരം ചെ
യ്ക). 2. to be benefitted. എന്നാൽ ഉ’പ്പാൻ
തരം വന്നില്ല KR. could draw no profit
from me (= ഉപകാരമാക).

CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to
make to serve, use it for. —

ഉപകാരം service, benefit, favour (opp. അപ
കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ
ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ
ണ്ട് ഒർ ഉ. ഇല്ലാതെ പോയി TR. was left
without any assistance from you.

ഉപകാരജ്ഞൻ grateful.

ഉപകാരസ്മരണം ingratitude.

ഉപകാരി benefactor.

ഉപകാൎയ്യ royal tent, പടക്കുടി V1.

ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത
തിന്നു PT.

ഉപക്രമം ubakramam S. Taking in hand,
setting about. ചൂതുകൊണ്ട് ഉ. ചെയ്യിക്ക Nal.
stratagem, plan.

ഉപഗമം ubaġamam S. Acceding to.

ഉപഗ്രാമം ubagrāmam S. Suburb.

ഉപചയം ubaǰayam Accumulation — (part.
ഉപചിതം collected).

ഉപചാരം ubaǰāram S. (Tdbh. ഓശാരം) 1.
Drawing nigh, civility, salutation. ഷോഡശോ
പചാപങ്ങൾ കൊണ്ടു പൂജിക്ക DM. 16 modes
of honoring & worshipping. — ഉപചാരവാക്കു
compliment, thanks.— ശീതോപചാരങ്ങൾ ഒന്നും
തണുപ്പിന്നു ഹേതുവാക്കുന്നില്ല Nal. 2. practice,
usage.— present, grant.

den V. ഉപചരിക്ക to honor, serve അവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/155&oldid=184300" എന്ന താളിൽനിന്ന് ശേഖരിച്ചത്