താൾ:CiXIV68.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടലം — ഉടുകൽ 125 ഉടുക്ക — ഉണങ്ങു

ശരീരം ഉ. emaciated. ഉറെച്ചുള്ള മനസ്സ് ഉണ്ടാ
കിലും ഉടഞ്ഞു പോം KR. broken mind. ഈ മ
തം ഉടയും will fall to pieces.

VN. ഉടവു (rare). = III ഉട.

a. v. ഉടെക്ക 1. To break in pieces. ചിരട്ട എ
ങ്കിലും ഉടെക്കേണം prov. മുട്ടയെ കൊട്ടി ഉടെ
ച്ചാൾ Bhr. കോട്ട ഉ. SitVij. to breach. മുതൽ
സൂക്ഷിച്ചപെട്ടി തച്ചുടെച്ചു TR. chest was burst
open. 2. met. മാനസത്തിൻ കാഠിന്യം ഇത്
ഉടെക്കേണം CG. 3. So. to castrate. ഉടെച്ച
മൂരി V2. = കാൽ കെട്ടിയതു. ചാത്തനെ ഉടെച്ചാൽ
MC. capon.

ഉടലം uḍalamaM. = ഉടൽ. ഉടലങ്ങൾ ശകലങ്ങളാ
യി, വല്ലുടലം എങ്ങും ആഭരണമാക്കിനാൻ RC.
ഉടൽ T.M.C. Te. (VN. ഉടുക) 1. body, also trunk.
ഉടലിൽ ഒഴുകിന രുധിരജലമതു തുടെച്ചു
Mud. on the tortured body. ഉടൽവടിവും
അടല്മിടമകളും ഉടയ ഭീമൻ Bhr. ഉടലോടു
ചേൎന്നാർ ചിതയിൽ Bhr. a Sati. 2. life.
ഉടല്ക്കുനാശം വരാതെ Bhg. ഊരും ഇല്ല ഉട
ലും ഇല്ല vu. neither influence nor security.
3. texture of clothes. 4. ഉടൽ പിറന്നുള്ള
വൾ Bhr. prh. = ഉടൻ (see ഉടപ്പിറപ്പു).

I. ഉടു uḍu = ഉഡു Star? a kind of fish.

II. ഉടു (old √ to have on, hence ഉട, ഉടൽ).
ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി
ന്നും മുടക്കം ഇല്ല has to live.
ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP.

a.v. ഉടുക്ക, ത്തു T. M. C To dress (also as v. n.
അഛ്ശനെ പോലെ ഉടുക്കുന്നേൻ CG.) put on,
chiefly the lower garment തറ്റുടുക്ക in the
closer, വിട്ടുടുക്ക in the looser way. ഏകമാം വ
സ്ത്രംകൊണ്ടു ൨ പേൎകളും ഉടുത്തു Nal 4. ഉടാത്ത
വൻ naked. ഒരു പെണ്ണിനു ഉടുപ്പാൻ കൊടുത്ത
നായർ, ഉടുപ്പാൻ കൊടുക്കുന്നവൻ temporary
husband. (ഉണ്മാൻ കൊടുക്കുന്നവൻ the uncle).
ഉടുപ്പാൻ തരട്ടേ ഞാൻ TP. may I marry you?
VN. ഉടുപ്പു dressing; clothes.
CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress
another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ
ണ്ടു വരിക No.

ഉടുകൽ uḍuγal a M. A time, turn (ഉടി sudden-

ly = പൊടുക്കനേ, prh. crash, comp. ഉടയുക)
നാൽ ഉ. 4 times. പലവുടുകൽ V1. 2. = ഊടേ.

ഉടുക്ക uḍukka T.M. (& ഉടുക്കു C. Tu.) A tabor,
resembling an hourglass = തുടി. മദ്ദളം ഉടുക്കു
കൾ നൽതകിൽ മുരചുകൾ ഇവ കൃത്തി എന്നിയേ
ഉണ്ടോ VCh.

ഉടുപ്പി. ഉടുപ്പു (ഉഡുപ) uḍupi T.M. C. Tu.
N.pr. Temple & മഠം in Canara.

ഉടുമ്പു uḍumbụ 5. 1. Iguana, Lacerta Monitor,
used for wounds ചത്ത ഉടുമ്പിന്റെ പണ്ടം
MM. ഉ. വാതപിത്തഹരം GP. കൈക്കു നല്ലുടു
മ്പിന്തോൽ ഇട്ടു കെട്ടി KR. gloves? ഉടുമ്പു നാവു
medicinal against scorbute. — Two kinds: കാ
ർ— (So.
മണു്ണു, — മലയു —) & പൊന്നു— (So.
ചിറ്റു —). 2. the inner wooden bolt (തഴുതു,
ഓടാമ്പൽ).
den V. ഉടുമ്പിക്ക horripilation (loc.)

ഉടെക്ക uḍekka v. a. of ഉടയുക q. v.

ഉട്ടം എടുക്ക uṭṭam (Te. ഉടു C. ഉണ്മു bubble,
Beng. ഉട് to rise up) The water to come up,
as in well watered fields.

ഉട്ടുരൂട്ടു uṭṭurūṭṭụ All the articles in a house
(prh. ഉട്ടു = ഉടമ, ഉരുകൂട്ടു).

ഉഡുപം uḍ̄ubam S. Raft, crescent.
ഉഡു star, ഉഡുപതി moon AR.

ഉഡുംബരം uḍumḃaram S. (& ഉദു...) Ficus
glomerata.

ഉഡ്ഡീനം uḍḍīnam S. (ഡീ) Flying, soaring.

ഉണങ്ങുക uṇaṇṇuγa T. M. Tu. C. (Te. ഒട്ടു)
To dry, fade, heal as wound; also metaph.
അന്ന് എനിക്കു തട്ടിയ മുറി എപ്പോൾ ഉണങ്ങും
when shall I get over it! ഉണങ്ങിയ, ഉണങ്ങാ
ത അടക്ക TR. betelnut dry & fresh.
VN. 1. ഉണങ്ങൽ in ഉണങ്ങലരി rice not boiled
in the husk (also ഉണക്കലരി = പച്ചരി opp.
പുഴുങ്ങലരി).
2. ഉണക്കം dryness ആ കരച്ചൽ കണ്ടാൽ ഉണ
ക്കമരം പൊട്ടി പാൽ വരും TP. dry wood
would be moved to tears.
3. ഉണക്കു dryness ഉണക്കിഞ്ചികഴഞ്ചു a med.
കാറ്റത്ത് ഉണക്കില പറക്കുമ്പോലേ TP. —
ഉണക്കുമീൻ (opp. പച്ചമീൻ).
CV. ഉണങ്ങിക്ക to heal മുറി ഉണങ്ങിപ്പാൻ ചെ
[ലവു (jud.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/147&oldid=184292" എന്ന താളിൽനിന്ന് ശേഖരിച്ചത്