താൾ:CiXIV68.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടജം — ഉടമ 124 ഉടമ്പു — ഉടയു

will dare me? ഉര ചെയ്വാൻ ഉടക്കിനതു RC.
tried to relate. പോരുടക്കീടുക എന്നോടു
കൂടവേ KR. ഉടനുടൻ അസ്ത്രം ഉടക്കി കൃഷ്ണ
നോടെ CC.

ഉടജം uḍaǰam S. Hermitage, പൎണ്ണശാല ഉ.നി
[ൎമ്മിച്ചു വസിക്ക KR.

ഉടഞ്ഞാൺ uḍańńāṇ (C. Te. oḍyāṇām) Gold
chain round the loins (fr. ഉട or ഉടൽ) = തുടർ.

ഉടൻ uḍań 5. (ഉടു) 1. Together with. 2. at
once, forthwith നായാട്ടിന്ന് ഉദ്യോഗം ഉടൻ
തുടൎന്താൻ CC. ഉടൻ തന്നേ വിചാരിച്ചു TR. ആ
ഉടനേ MR. at that very moment. അടിയന്തരം
കഴിഞ്ഞാൽ ഉടനേ TR. immediately after. —
with adv. part. ചെയ്തുടൻ, & adj. part. ചെയ്ത
ഉടനേ.
ഉടനുടൻ again & again.
Cpds. ഉടനടി So. at once.
ഉടഞ്ചാവു, ഉടന്തടി (or ഉടങ്കട്ട) ഏറുക widow to
be burned with her husband. ഉടന്തടി കൂട്ടു
വാൻ ഒരുമ്പെട്ടാൾ VCh.
ഉടമ്പെടുക to agree SoM. T.
ഉടമ്പടി 5. agreement, contract ഇരുകക്ഷിക്കാ
രും ഉ. പ്രകാരം നടന്നു Arb.
ഉടന്മ V1. friendship; see ഉടമ.

ഉടപ്പം uḍappam So. (ഉട I) Relation, connexion,
friendship ഉടപ്പം ഏറീടും അവരുമായി Bhr. —
ഉടപ്പമൊടെ 1. properly = ഉടമയോടെ. 2. (prh.
fr. ഉടക്കുക) strongly. ഒടുക്കേണം എന്ന് ഉട
പ്പമൊടു പറഞ്ഞുറപ്പിച്ചു Bhr 1. contended that
he must be killed.

ഉടപ്പിറപ്പു uḍappir̀appụ (T. ഉടൻ a M. ഉടൽ)
Uterine brothers (ഉടപ്പിറന്നവൻ) & sisters. ഉ
ടപ്പിറന്നവൾക്കു പല്ലുതൃത്തു RC. also ഉടപ്പിറവി
B. brotherhood.
ഇസ്സലാം ഉടപ്പിറപ്പു TR. the brotherhood of
[Moslems.

ഉടമ uḍama 5. (ഉട I) 1. Property, jewels. 2. rela-
tion, friendship (= ഉടന്മ). 3. propriety. കു
ടവടി ഉടമയോട് എടുത്തു Mud. ഭയമുടയവർ
ഉ'യോടു പോരുവിൻ Bhr. quit only! 4. simi-
larity. വീരനോട് ഉ. തേടുവാൻ അഭിപ്രായം
Mud. wish to be like a hero.
hence: ഉടമക്കാരൻ 1. proprietor, owner, കുടി
ഉടമക്കാരൻ MR. 2. natural protector, next
relation. ആ പെണു്ണുങ്ങടെ ഉടമക്കാർ TR.

ഉടമത്താനം (സ്ഥാനം) V1, relationship.

ഉടമസ്ഥൻ owner, as of house, etc. പറമ്പിന്റെ
ഉ., കളം ഉ. MR.

ഉടമ്പു uḍambu̥ T. M. (= ഉടൽ) 1. Body. ഉടമ്പു
ചെറിയവൻ V1. of small stature. ഉടമ്പിന്നു
തേക്ക MM. തിരുവുടമ്പുടയുമാറു RC. 2. anus
ഉ. പുറത്തു വന്നു the rectum.
ഉടമ്പറ B. closet.
denV. ഉടമ്പിക്ക (loc.) = സ്വരൂപിക്ക ൧൦ പ
ണം ഉ'ച്ചു laid up.

ഉടയ uḍaya 5. (ഉട I) Possessing മദമുടയ
[മൎക്കടൻ PT. = ഉള്ള.
ഉടയാൻ Lord, in ഉടയാർവള്ളി a medicinal
creeper (a med.) = ആനച്ചക്കര.
ഉടയവൻ 1. owner. With Nom. നയങ്ങൾ ആ
റും ഉ. KR. who has acquired the 6 N. എ
ന്നുടെ പേരുടയോനുമാക്കി Mud. With Acc.
ഞങ്ങളെ ആർഉടയോർ AR. who is to protect
us, since father is dead? 2. elder relations
(see ഉറ്റോർ) with Gen. പെണ്ണിന്റെ ഉട
മയവൻ = ഉടമക്കാരൻ. എനിക്കു വേറെ ഒരു
ഉ'ർ ഇല്ല TR. no protector. ഉ. ഒന്നു കര
ഞ്ഞാൽ മതി (opp. ബന്ധു). 3. God, also ഉ
ടയതമ്പുരാൻ. — ഉടയോർ title of Maisūr &
Coḍagu kings TR.
ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ
തു TR. art mine. 2. possessing, owner,
lord; with Acc. ആർ എന്നെ ഉടയതു, പി
ന്നെ ആർ ഉള്ളു എന്നെ ഉടയതായി Brhm.
no father! നിങ്ങൾ ഉടയതു തമ്പുരാനേ TP.
I have thee only, O God, to look to; with
Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും
ഉടയതായ് വരിക TR. share my lot.
ഉടയക്കാരൻ No. owner ചരക്കിന്റെ, പശുവി
ന്റെ ഉ. TR.
ഉടയത്തം (ത്വം) Lordship V2.

ഉടയുക, ഞ്ഞു uḍayuγa T. M. Tu. (C. Tu. ഒട
comp. ഒടി) 1. To break as pottery, nuts, etc.
ഉടഞ്ഞൊരു ചട്ടി SiPu. തേർ ഉടഞ്ഞഴിഞ്ഞു വീ
ണു AR.; to be breached, കോട്ട ഉടഞ്ഞു Ti.; to
be broken as enemy കടുമ്പകയാളി ഏല്ക്കുമ്പോൾ
ഉടഞ്ഞു പട തിരിഞ്ഞു മണ്ടി KR. 2. to break
as sea. കടൽ ഉടഞ്ഞിങ്ങു വരുന്നതു പോലെ പ
ട വരികിൽ KR. മുറുക്കു ഉ. to become untwisted,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/146&oldid=184291" എന്ന താളിൽനിന്ന് ശേഖരിച്ചത്