താൾ:CiXIV68.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരാവുക — ഇരിമ്പ് 110 ഇരിയു —ഇരു

ഇരാവുക irāvuγa T.M. (= അരാവുക) To file,
vu. രാകുക.

ഇരിക്കുക, ഇരുന്നു irikkuγa (√ ഇരു T.
M. C. Te.) 1. To sit, remain, be in a place. ഇരു
ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവൻ രുചി അറിയാ, ഇ
രിമ്പും തൊഴിലും ഇരിക്ക കെടും (prov.) being
unoccupied. — ഇരിക്കുന്നവൾ maidservant.
ഇരിക്കുന്ന അമ്മമാരുടെ വാതിൽപോലെ (prov.)
unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി
തോ KR. are the 6 Shāstras abolished ? — Neg.
ഇരിയാതേ & ഇരാതേ (po.) 2. Aux. V.
ഇരുന്നിരുന്നു was sitting; often contr. നിന്നി
നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക
വേ സൎവ്വം കണ്ടീല എന്നായി even whilst look-
ing at. —

Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.)
ഇരിക്കക്കട്ടിൽ a couch. ഇരിക്കിടം = ഇരിപ്പി
ടം — ഇരിക്കത്തഴമ്പു callosity of the posteri
ors, as of monkeys MC. 2. ഇരിക്കവേ, —
ക്കേ there being, whilst there is.

VN. ഇരിപ്പു 1. sitting, residence, position, ഒാല
പ്പെട്ടിയിൽ തറവാട്ടിൽ ഇരിപ്പുണ്ടു MR. ഇരി
പ്പു പഞ്ഞികൊണ്ടിതത്തിൽ നിൎമ്മിച്ചു KR. a
seat in the boat. 2. balance = നില്പു, ഇ
രിപ്പു മുതൽ, ഇരിപ്പുളളതു. 3. (loc.) മാംസ
ത്തിൻ ഇരിപ്പുകൾ flakes (B. Job 41.)

ഇരിപ്പിടം residence, lodging, (from 2nd rel.
part. fut. നിങ്ങൾ ഇരിപ്പേടത്തു TR. where
you are) ചതുരംഗസേനെക്ക് ഇരിപ്പിടം
വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ
ൎത്ഥം ആപത്തിന്നിരിപ്പിടം Bhg.

ഇരിങ്ങാടിക്കുട, ഇരിങ്ങാണിക്കോട് N.pr.
A Brahman Grāmam No. of Calicut TR. KU.

ഇരിണം iriṇam S. Desert, salt-soil ഇരിണ
ദുൎഗ്ഗം KR.

ഇരിപ്പ = ഇരുപ്പ, ഇരിപ്പപ്പൂ GP 67.

ഇരിമ്പ്, ഇരുമ്പ് irimbụ (ഇരു II.)
T. M. C. Tu. (Te. ഇനുമു)
Iron. — obl. case in ഇരിപ്പെ
ഴുകെ പ്രയോഗിച്ചു Bhg 6. RC. iron club. —

ഇരിമ്പാല blacksmith's shop. —

ഇരിമ്പകം an iron — wood (Hopea. Buch.) —

ഇരിമ്പങ്കിയിലിട്ടും തൂക്കി TP. hanging the

body of a criminal in chains & letting it
rot therein without burial — a severe
punishment in former days.

ഇരിമ്പുലക്കയുമായി RC 34. a pestle = മുസലം. —

ഇരിമ്പുമരം a Sideroxylon. —

ഇരിമ്പുതാഴ്ത്തി (anchor = ചീനി).

ഇരിയുക, ഞ്ഞു iriyuγa T. M. 1. To creep,
മേലിൽനിന്ന് ഒക്കയും ഇരിയുന്നു crawling sen-
sation. — No. പാമ്പ്, തേൾ, ചേരട്ട, ഇറുമ്പ് ഇ.
= ഇഴയുക. 2.(T. ഇറു) to wrench off, twist off,
pluck (as fruits, branches) ഒാല ഇരിഞ്ഞു കളക,
കായിരിക (a single plantain from the bunch)
ചക്ക മുറിച്ചു ചുള ഇരിഞ്ഞു. — ഇരിഞ്ഞു വിടുത്തു
നേരേ CG. (the mother, her infant from the
breast).

ഇരിക്കായും കടിക്കായും fruit purloined or
[picked.

VN. ഇരിച്ചൽ 1. prickling sensation. 2. pluck-
ing.

ഇരിഷിമാർ DN. Tdbh. ഋഷി.

I. ഇരു, ഇരി iru ൟർ before vowels, T. M.
C. Tu. (Te. ഇനു) Two, whence ഇരണ്ടു, രണ്ട്. —
ഇരുവർ two persons, പന്തിരുവർ 12. — many
Compounds, as:

ഇരുകര both shores.

ഇരുകൂട്ടക്കാരും PT3. both parties.

ഇരുചാൽ ploughing twice.

ഇരുതല മൂൎഖൻ = ഇരട്ടത്തല q. v.

ഇരുനാലി(ൽ)പ്പാട്ടം "two measures out of four"
equal division of the crop between proprie
tor & tenant W.

ഇരുനൂറു 200. — ഇരുനൂറ്റുക്കാർ in Coch. R.
[Cath. descendants of slaves.

ഇരുപതു‍ 20.

ഇരുപരിഷയും, ഇരുഭാഗക്കാർ MR.

ഇരുപാട്ടുകാർ both parties.

ഇരുപുറം both sides.

ഇരുമണിപെറുക്ക B. gleaning.

ഇരുമാ 1/10.

ഇരുമുന two-pointed, two-edged.

ഇരുവാൽ ചാത്തൻ Numidian crane (S. കരേടു).

ഇരുവഴിനാടു, ഇരുവൈനാട് N. pr. the district
SE. of Tellicherry once governed by Nam-
byār under Cōlattiri TR.

II. ഇരു To be dark.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/132&oldid=184277" എന്ന താളിൽനിന്ന് ശേഖരിച്ചത്