താൾ:CiXIV68.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇടക്ക — ഇടങ്ങ് 102 ഇടന്തു — ഇടയു

ഇട) — നീണ്ടിടംപെട്ടിരിക്കുന്ന നേത്രം DM.
broad eyes.

ഇടപ്രഭു (2) a petty prince, of whom the
KM. counts 1400 in Kērala (S. വീരാഃ) also
ഇടവാഴി KU.

ഇടമിടർ (5) difficulty of speech from joy or
grief B.

ഇടമ്പിരി (4. പുരി) a shell with the spiral
turning from left to right. — also = ഇട
വകം B.

ഇടവക 1. the principality of an ഇടപ്രഭു
f.i. ചുഴലിസ്വരൂപം, നേൎവ്വെട്ടക്കമ്മൾ the
2 chief vassals of Cōlatiri with 12 കാതം
land, 300 Nāyer, 12,000 fanam yearly in-
come KU. ചുഴലി ഇടവകയരെ കാൎയ്യം
TR. ആറ് ഇടവകയിൽ ൧൨ കാരണവർ
KU. 2. jurisdiction V1. parish (Nasr.)

ഇടവലം (4) both sides, neighbourhood, ഇട
വലം പോലെ നമുക്ക ആക്കി തരേണം.
ഇടവലം കൊടുക്കുംപ്രകാരം TR. according
to the taxes paid all around. — (also sepa-
rated). ഇടത്തു വലത്ത് അഴിഞ്ഞ കുഴിക്കാണം
TR. the tenure as observed in the country.
തന്റെ ഇടത്തും വലത്തുമായി പോവാൻ TP.
to go with friends. തന്റെ ഇടത്തതും വലത്ത
തുമായി TP. with shield & sword. — adj. ഇട
വലം രാജ്യങ്ങളിൽ TR.

ഇടവാഴി = ഇടപ്രഭു, who has ഇടവാഴ്ച KU.

ഇടവിതാനം (1) space, air V1.

I. ഇടക്ക iḍakka Tdbh. (ഢക്ക) A doubledrum
ഇടക്കമദ്ദളം ഉടുക്കുശംഖവും KR.

II. ഇടക്ക, ന്തു aT. aM. To dig, split ഇട
ന്തവ അനേകം കൂട്ടം ഇട തുടൎന്തു RC 70. (said
of arms).

III. ഇടക്ക, ക്കി (ഇടം 5) To widen a place V1.

ഇടങ്ങ് iḍaṅṅu̥ C. T. Strait (= ഇട).

ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty,
contrariety, oppression, want. ചെറിയ കാ
ൎയ്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാൽ
TR. raise such difficulties about it.

ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്,

നാഴി) a measure, 2¼ വിരൽ deep, 5½
broad, holding 4 Nāl̤i, or 57,600 grains
of കഴമനെല്ല് (its mark ൩). The smaller
kind ചെലവിടങ്ങഴി is used in houses, the
പാട്ടിടങ്ങഴി, larger by 10 or 20 pct. serves
to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു
നൂറു നെല്ല് TR. ൧൦൦൦ ഇടങ്ങാഴി നെല്ലിന്ന്
൪൦ ഉറുപ്പിക വില കണ്ടു TR. (in 1798).

ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ
ത്തരം ഇടങ്ങേറില്ലാതേ കടുമയിൽ കൊടുത്ത
യക്ക TR. without harassing delays. നമുക്കു
പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ
റാക്കി TR. treated us harshly. എനിക്കിട
ങ്ങേറു ചെയ്തു RC 63. എന്നാൽ ഇടങ്ങേറു
ണ്ടാം CG. [To walk with difficulty.

ഇടന്തുക, iḍanδuγa ഇടന്തി നടക്ക (ഇട 2)

ഇടപം See ഇടവം.

ഇടപ്പളളിനമ്പിയാതിരി N. pr. The chief
of the 36,000 armed Brahmans, residing near
Parūr, endowed with Paraṧu Rāma's sword
KM.

ഇടമ്പുക iḍambuγa MC. 1. = ഇടന്തുക 2. To
stumble, knock against, oppose.

ഇടമ്പൽ contrariety B.

ഇടയൻ iḍayaǹ (m. ഇടച്ചി f.) T. M. (ഇട 4)
The middle caste of shepherds & cowherds,
rather foreigners in Mal. കൊടുമലക്കാരൻ
എടയൻ രാമൻ TR.

ഇടയുക, ഞ്ഞു iḍayuγa T. M. Te. (ഇട 2)
1. To hit against, press against കലവും കുടവും
തങ്ങളിൽ ഇടഞ്ഞു V1. അഴിഞ്ഞു സേതുക്കൾ
ഇടഞ്ഞു വെളളം CC. നടയിൽ ഇടയും ഒരു പട
കളുടെ ഘോഷം Nal 2. 2. to fall out, quarrel,
compete. മാരുതം ഇടയ നടന്തു RC 23. quicker
than the wind. വാൾ ഇടഞ്ഞ കണ്ണാൾ RC 60.
ഇടി ഇടയിന്ന ചൊൽ RC 63. — അവർ വേദം
കൊണ്ട് ഇടഞ്ഞു disputed about religion KU.
തമ്മിൽ ഇടഞ്ഞു പോയി (vu.) ഇടയാതേ peace-
ably. 3. to converse V1. ഇടഞ്ഞറിക = പരി
ചയിക്ക V2. അവനോട് ഇടഞ്ഞില്ല had no
intercourse with him V2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/124&oldid=184269" എന്ന താളിൽനിന്ന് ശേഖരിച്ചത്