താൾ:CiXIV68.pdf/1024

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യവഹാ — വ്യാക്രതി 1002 വ്യാകോചം — വ്യാധൻ

വ്യവഹാരദൎശനം a trial.

വ്യവഹാരപ്രിയൻ litigious.

വ്യവഹാരമാല a code of jurisprudence (a S.
work with prose translation, & a shorter
Mal. treatise In Slōkas) VyM.

വ്യവഹാരസഭ, — സ്ഥലം a court.

വ്യവഹാരസ്ഥനാകുന്ന രാജാവു VyM. the judge.

വൃഷ്ടി S. Individuality, opp. സമഷ്ടി q. v.

വ്യസനം S. 1. Eagerness, passion; vice സ
പ്തവ്യ'ങ്ങൾകൊണ്ടു പ്രമത്തനായി Mud. വീര
വ്യ'ങ്ങൾ ഏഴും KR. രാജവ്യ. എട്ടും പതിനെ
ട്ടും എന്നു പറയുന്നു KR. (മൃഗയചൂതു etc). 2. dis—
tress, നമ്മുടെ വ്യ. തീൎന്നു I shall feel relieved.
അവർ കാണിച്ചതു വളരേ വ്യ. തന്നേ ആകുന്നു
TR. most lamentable. എന്നു കല്പിച്ചതു വ്യ'മാ
കുന്നു MR. is grievous. ഞാൻ വളരേ വ്യ'മായി
രിക്കുന്നു & എനിക്കു jud.

വ്യസനി unfortunate, wicked.

denV. വ്യസനിക്ക (=വ്യസനപ്പെടുക) to be
grieved, distracted. ഏറ്റവും വ്യ'ച്ചു Arb.
ദാരിദ്യ്രം നിമിത്തം നന്നേ വ്യ'ച്ചു distressed.

വ്യസിക്ക (rare), വ്യസിച്ചു പാരമായവർ KR.
were vexed.

part. pass. വ്യസ്തം 1. severed. 2. confounded.
വ്യസ്തത്രൈരാശികം Gan. the rule of three
inverse, പെറുവാൾ ഏറുംതോറും കുറയും ഫ
ലമതെവിടേ അവിടേ വരും വ്യ. CS.

വ്യളീകം S. Grief; untrue.

വ്യാകരണം S. 1. Development. 2. grammar
(explaining)= ശബ്ദശാസ്ത്രം. 3. a Brahmanical
division; property granted to such (under 3
terms ഭാട്ടം പ്രഭാകരം വ്യാ. KU.)

വ്യാകരണക്കാരൻ = വൈയാകരണൻ.

denV. വ്യാകരിക്ക to recite verses; to mimic
(loc.)

വ്യാകുലം S. 1. Quite full of. 2. bewildered;
perplexity, anxiety. വ്യാ.കൂടാതേ Bhg. un—
hesitatingly, gladly. — വ്യാകുലപ്പെടുക to be
distressed.

വ്യാകൂറുള്ളവൾ in a S. dictionary = ശ്രദ്ധാ
ലു (prh. വ്യഗ്ര), see വ്യാക്കൂൺ.

വ്യാകൃതി S. Change of form, distortion.

വ്യാകോചം S. Budded.

വ്യക്ഷേപം S. Delay; contradiction V1.

വ്യാക്കൂൺ B. Wish, desire, esp. of pregnant
women, Trav. യാക്കൂൺ, (see വ്യാകൂറു).

വ്യാഖ്യ S. Exposition. — വ്യാഖ്യാകാരി a com—
mentator. — വ്യാഖ്യാതം (part.) expounded.
വ്യാഖ്യാനം a gloss, commentary ഭാഷാവ്യ. etc.
denV. വ്യാഖാനിക്ക to expound, comment on.

വ്യാഘാതം S. = വിഘ്നം An obstacle.

വ്യാഘ്രം S. A tiger; In Cpds. eminent പുരുഷ
വ്യാ. the best man.

വ്യാഘ്രചൎമ്മം, — ാസനം a tiger's skin.

വ്യാഘ്രി a tigress വ്യാ. യേ പോലേ AR 2.
(Keikēyi).

വ്യാജം S. (അഞ്ജ്) 1. Disguise, pretence. ധൎമ്മ
വ്യാ V2. hypocrisy. വ്യാജവാക്കുകൾ VetC.
hypocritical. നാം വ്യാജമായി വിചാരിക്കുക
ഇല്ല, വ്യാജമായി വിചാരിക്കുന്ന വഴിക്കു പല
തും ഉണ്ടു TR. though I am much tempted to
recur to dissimulation. ഭീതിയും വ്യാജേന പൂ
ണ്ടു മണ്ടി Mud. feigning fear they fled. ഗ്രാമാ
ന്തരവ്യാ. VetC. pretext of a journey, 2. fraud,
deceit. വ്യാജങ്ങളായ അക്ഷരങ്ങൾ VyM. false
dice. ഉണ്ടതിൽ ഒരു വ്യാ. PT. a trick. ഈ കാ
ൎയ്യത്തിൽ എന്തെങ്കിലും വ്യാ. ഉണ്ടു MR. വ്യാജ
പൂരുഷൻ CC. K/?/šṇa. വ്യാ. പറക to lie.
3. wickedness, വ്യാജേന കൊല്ലാം അരികളെ
Bhr. by foul means. ജന്തുക്കളെ വ്യാജകാംക്ഷ
യാ കൊന്നു Bhg. (love of sport?).

വ്യാജക്കാരൻ a deceiver, impostor, liar.

വ്യാജച്ചരക്കു contraband goods.

വ്യാജത്വം untruth, immorality മനോവ്യാ.
ചേൎന്ന ഹീനജാതിത്വം Bhg.

വ്യാജനിദ്ര feigned sleep, വ്യാ. പൂണ്ടു Bhr.

വ്യാജനിന്ദ covered praise. (opp. വ്യാജസ്തുതി
ironical commendation).

വ്യാജവേഷം disguise, വ്യാ. തെജിച്ചു Nal.

വ്യാജവൈരം feigned enmity.

വ്യാജ്യം a law—suit, quarrel പറമ്പിന്റെ വ്യാ.
തീൎത്തു തരും TR.

വ്യാധൻ S. (വ്യധ്) Piercing; a hunter = വേ
ടൻ, കാട്ടാളരാജാവു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1024&oldid=185170" എന്ന താളിൽനിന്ന് ശേഖരിച്ചത്