താൾ:CiXIV68.pdf/1020

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈതാളി — വൈദ്യശാ 998 വൈദ്യുതം — വൈയവ

fires, a sacrifice വൈ'കൎമ്മത്തിൽ കൈ തുടൎന്നീ
ടുവിൻ CG.

വൈതാളികൻ S. (വി
താള). A royal bard
ഭൂപതി വീൎയ്യങ്ങൾ വാഴ്ത്തി സ്തുതിപ്പാൻ വൈ.
Mud. വൈ'ന്മാരുടെ ഘോഷം Nal. = പാടി ഉ
ണൎത്തുക.

വൈത്ത് Ar. Va'ż. A sermon, exhortation in
the mosk വൈ. ചൊല്ലുക, ഓത്തും വൈത്തും
Mpl.

വൈത്യൻ (loc.) = വൈദ്ദ്യൻ, വേലൻ.

വൈദഗ്ധ്യം S. (വി —). Cleverness, chiefly
വാക്കിന്നു വൈ. Bhr. eloquence. അതു ചൊല്ലു
വാൻ വൈ. ഇല്ല എൻ നാവിന്നു CG.

വൈദനാസ്തിക്യൻ S.(വേദ —). An infidel,
atheist, Bhr1.

വൈദൎഭി S. (വി —). Damayanti, Nal.

വൈദികം S. Relating to the Vēdas; scriptu—
ral വൈ'ന്മാരെ വരുത്തി TR. Doctors of law,
also = വേദിയൻ, a Brahman who has ഓത്തു.

വൈദുഷ്യം S. (വിദ്വംസ്) Science; വൈ. ക
ലൎന്ന നീ Bhr. learned.

വൈദേഹി S. (വി —). Sīta, KR.

വൈദ്യം vaidyam S. (വേദ). l. Relating to
the Vēdas വൈദ്യസ്തോത്രം Brhmd. 2. medi—
cal science വൈ. ഗണിതവും Nal. 3. med.
treatment & means വൈ'ങ്ങൾ കൊണ്ടു ശമി
ച്ചില്ല SiPu. അതിന്നു ചില വൈ'ങ്ങൾ ചെയ്തു
VetC. നാട്ടുവൈ. ചെയ്യിച്ചു TR. ഒന്നിന്നൊന്നാ
യിട്ടു വൈ. ചെയ്താൽ VyM. to doctor without
discretion. വൈ. സൂക്ഷിച്ചു ചെയ്കിൽ Nid. by
careful treatment. — met. രോഗിക്കു കഷായാദി
വൈ'ങ്ങൾ കല്പിച്ചപോലേ വേദം സംസാരാമയ
വൈ'മായി കല്പിച്ചു Bhg 11. വാക്കുകൊണ്ടുള്ള
വൈ. ചെയ്ക KR. അവനിൽ മാനസം പൂകി
പ്പാൻ വൈ. തുടങ്ങിനാർ വാക്കുകൊണ്ടു CG.

വൈദ്യക്കാരൻ a doctor, വൈ. സായ്പ്TR.

വൈദ്യചിന്താമണി N. p. a mod. treatise.

വൈദ്യനാഥൻ a form of Siva.

വൈദ്യൻ, hon. — ർ‍, pl. വൈദ്യകൾ വന്നാർ
Bhr. physicians നടന്നു കെട്ട വൈ. ഇല്ല.
വൈ. കാട്ടിൽ കയറിയ പോലേ prov.

വൈദ്യശാസ്ത്രം the science of medicine.

വൈദ്യുതം S. (വി —), Like lightning. ചൈ
ദ്യനിൽനിന്നെഴുന്നതു കാണായി വൈദ്യുതകാ
ന്തി CG. the soul of the dying king.

വൈധവ്യം S. (വിധ്), Widowhood അന്ത
ൎജ്ജനത്തിന്നു വൈ. വന്നു TR. KR. — വൈ'പു
ത്രൻ Sankara—āchārya. വൈധവ്യെക്കുണ്ടായി
പിള്ള SiPu. (= വിധവ —).

വൈധാത്രൻ S. (വിധാതാ) Brahma's son,
Sanatkumāra, Bhg.

വൈധൃതം S. (part. വി — held, restrained).

A Yōga; sun and moon standing in the same
āyana and like declension; an inauspicious
season, one of the നവദോഷം astr. ചോതി
യിലായിതോ വൈ. താൻ CG.

വൈധൃതി id., വൈധൃതിയോഗം; some call a
comet വൈധൃതി.

വൈധേയൻ S. (വി —). A fool.

വൈനതേയൻ S. (വിനത N. pr.) Garuḍa,
വൈ'ഗതികളതിന്മീതേ KR. വൈ'മയങ്ങളായി
പള്ളിയമ്പേ RC. [നാത്തു.

വൈനാത്തൻ m., — ത്തി f. Telly., see മൈ

വൈപരീത്യം S. (വി —). Contrariety. ദൈ
വവൈ. Nal. evil destiny.

വൈപ്പാടി T.(വൈ 4.) = വെപ്പാട്ടി A concubine.

വൈഭവം S. (വി —). Grandeur, superior
power. കൎമ്മവൈ. കണ്ടു ദു:ഖിച്ചു SiPu. un—
controlled influence of sin. തെളിച്ചീടുവാൻ
വൈ. എങ്ങനേ മത്യനു സംഭവിക്കും; അജ്ഞാ
നവൈഭവാൽ Nal. ചൊല്വൻ ഈ നാവിന്നു
വൈ. വന്നുകൂടാ CG. തപോവൈ. കണ്ടു VetC.
കേടു വന്നില്ല മന്ത്രികൾ വൈ'ത്താൽ Mud.
(= സാമൎത്ഥ്യം ).

വൈഭോഗം S. (വി). Wealth, happiness V1.

വൈമാനികം S. Relating to വിമാനം Bhg.

വൈമുഖ്യം S. (വി —). Dislike ഒന്നിന്നുമേ
വൈ. ഇല്ല Bhr. എത്രവൈ. അസത്തിങ്കൽ KeiN.
യുദ്ധവൈ. വന്നില്ല KR. had not enough of war.

വൈയകം vaiyaγam T. aM. (വൈ 4.). The
world, earth വയ്യകത്താരും തിരിപ്പോരില്ല Anj.
— വയ്യം T. aM. id., വയ്യം ഏഴിലും ഇരിട്ടക
റ്റും RC. (the sun).

വൈയവൻ vaiyavaǹ (T. വെയ്യവൻ, see

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1020&oldid=185166" എന്ന താളിൽനിന്ന് ശേഖരിച്ചത്