താൾ:CiXIV53a.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൾ സമ്മതിക്കാതെ ഓടുമ്പോൾ അവളെ ബ
ലാല്ക്കാരം ചെയ്യെണമെന്ന വച്ച പിടിച്ചുകൊള്ളു
ന്നതിന്ന വളരെ പ്രയാസപ്പെട്ടു.

൨ാമത. ശിവന്റെ ശിരസ്സിനെ വളരെ പ്രയാ
സത്തോടെ അന്വേഷിച്ചിട്ടും, അതിനെ കാണാതെ
ഇരുന്നപ്പോൾ താൻ അതിനെ കണ്ടു എന്ന കള്ളം
പറഞ്ഞത മാത്രമല്ല പുഷ്പങ്ങളെ കൊണ്ടും തനിക്ക
വേണ്ടി കള്ള സാക്ഷി പറയിച്ചു. ബ്രഹ്മാവ ചെ
യ്ത ൟ അക്രമങ്ങളെ കുറിച്ച എന്ത പറയേണ്ടു?
തന്റെ സ്വന്ത മകളിൽ മോഹിച്ചില്ലയൊ? അങ്ങി
നെയുള്ള അക്രമക്കാരൻ വേറെ ഒരുത്തനെങ്കിലും
ഉണ്ടൊ? ദുഷ്ട മനുഷ്യരുടെ ഇടയിലും ഒരുത്തൻ
തന്റെ മകളോട വ്യഭിചാരം ചെയ്യുന്നതിന തുനി
യുമൊ? പറവാൻ പോലും ലജ്ജ തോന്നുന്ന ൟ
പാപത്തെ ചെയ്ത ബ്രഹ്മാവിനെ ദൈവമായിട്ട
വന്ദിക്കുന്നത പാപമല്ലയൊ? ഇപ്രകാരമുള്ളവ
നെ സൃഷ്ടി കൎത്താവെന്ന പറയുന്നത വളരെ അ
ബദ്ധമല്ലയൊ?

ഇത കൂടാതെയും ബ്രഹ്മാവ കള്ളം പറഞ്ഞില്ല
യൊ? ഒരുത്തൻ നിങ്ങളോട കള്ളം പറഞ്ഞാൽ അ
വനെ വിശ്വസിക്കുമൊ? അങ്ങിനെ ഇരിക്കുമ്പോ
ൾ കള്ളം പറഞ്ഞിട്ടുള്ള ബ്രഹ്മാവിനെ വിശ്വസിക്കു
ന്നത എങ്ങിനെ? ദൈവം കള്ളം പറയുമൊ? ഒരു
നാളും ഇല്ലല്ലൊ.

ബ്രഹ്മാവിന്റെ കാൎയ്യം ഇപ്രകാരം ആയിരിക്ക
കൊണ്ട അവൻ ദൈവമല്ല എന്നുള്ളത സ്പഷ്ടം
തന്നെ. ബ്രഹ്മാവിനെ ദൈവമല്ല എന്ന തള്ളിക്കള
ഞ്ഞാലും ഞങ്ങൾ വന്ദിക്കുന്ന വിഷ്ണു സത്യദൈവ
മാകുന്നു എന്ന നിങ്ങൾ പറയുമായിരിക്കും. ആക
ട്ടെ നിങ്ങൾ ധൃതിപ്പെടാതെ ഇരിപ്പിൻ. അവനെ
കുറിച്ചും ഏതാനും പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/7&oldid=180872" എന്ന താളിൽനിന്ന് ശേഖരിച്ചത്