താൾ:CiXIV53a.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷം,നിങ്ങൾ തന്നെ വിധിക്കെണം.

ബ്രഹ്മാവ സൌന്ദൎയ്യ പദാൎത്ഥങ്ങളിൽനിന്ന തില മാത്രം എടുത്ത ഒരു പെണ്ണിനെ സൃഷ്ടിച്ചതിനാൽ ആ പെണ്ണിന തിലോത്തമ എന്ന പേര വന്നു എന്നും, തന്റെ അപ്പന്റെ കൊള്ളരുതാത്ത ആഗ്ര ഹത്തെ അവൾ സമ്മതിക്കാതെ നാലു ദിക്കിലും ഓ ടി ഒളിച്ചപ്പൊൾ, ബ്രഹ്മാവ അവളെ കണ്ടെത്തു വാനായി നാല മുഖങ്ങളെ ധരിച്ചു എന്നും, അവ ളെ കണ്ട ഉടനെ അവന്റെ കയ്യിൽ അകപ്പെടാ തെ ഇരിപ്പാൻ അവൾ പെണ്മാനായി ഓടിയ പ്പോൾ അവൻ ആണ്മാനായി പിന്തുടൎന്നു എന്നും, അതിന്റെ ശേഷം അവൾ പെണ്കിളിയായിട്ട പ റന്നപ്പോൾ അവൻ ആണ്കിളിയായിട്ട പറന്ന ചെന്നു എന്നും, പിന്നെയും അവൾ പ്രയാസപ്പെ

ടുമ്പോൾ അരുണാചലത്തെ കണ്ട ഇപ്പോൾ ഉദി ക്കെണമെന്ന പറഞ്ഞ അതിൽ പ്രവേശിച്ച തെ

റ്റി പോകയും ചെയ്തു എന്ന സ്കാന്ദം തുടങ്ങിയുള്ള പുരാണങ്ങളിൽ പറയുന്നു.

പിന്നെ വിഷ്ണു ബ്രഹ്മാവിനോട നീ ശിവന്റെ ശിരസ്സ കണ്ടിട്ട ഇങ്ങ വരെണമെന്ന പറഞ്ഞാറെ, ബ്രഹ്മാവ ശിവന്റെ തലയെ അന്വേഷിച്ച പോ യി ഏറിയ വഴി തേടീട്ടും അത കാണായ്കയാൽ, മടങ്ങി വരുമ്പൊൾ കണ്ടില്ല എന്ന പറയുന്നത, കുറവ എന്ന വച്ച, ഒരു അസത്യം പറവാൻ നി ശ്ചയിച്ചു. ഉടനെ വിഷ്ണുവിന്റെ അടുക്കൽ വന്ന ശിവന്റെ ശിരസ്സ കണ്ടു എന്ന പറഞ്ഞതിന സാ ക്ഷിയായി കൈതപൂവും തുളസിയും പറഞ്ഞു എന്ന പുരാണങ്ങളിൽ വായിച്ച കാണാം. ൟ പറഞ്ഞതി ൽനിന്ന രണ്ട കാൎയ്യങ്ങളെ അറിഞ്ഞ കൊള്ളെണം.

൧മത. ബ്രഹ്മാവ താൻ സൃഷ്ടിച്ച മകളെ മോ ഹിച്ച, തന്റെ കൊള്ളരുതാത്ത ആഗ്രഹത്തിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/6&oldid=202434" എന്ന താളിൽനിന്ന് ശേഖരിച്ചത്