താൾ:CiXIV53a.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം അദ്ധ്യായം.


ബ്രഹ്മാ വിഷ്ണു ശിവന്മാരെ കുറിച്ച

സത്യ ദൈവം ഏകനാകുന്നു. അവൻ അല്ലാതെ വേറെ ദൈവങ്ങൾ ഇല്ല. ആ സത്യ ദൈവത്തെ അറിയുന്നത പ്രധാന ആവശ്യം തന്നെ. അവന്റെ കൃപയെ ലഭിക്കുന്നത സ്വൎഗ്ഗഭാഗ്യമല്ലൊ. ഒരു ദൈ വം മാത്രം ഉണ്ടെന്നുള്ള സത്യത്തെ നിങ്ങൾ തള്ളിക്ക ളഞ്ഞ അനേക ദൈവങ്ങൾ ഉണ്ടെന്നുള്ള അബദ്ധ ത്തെ വിശ്വസിച്ച അവയെ തൊഴുത സേവിച്ച വ രുന്നത പ്രസിദ്ധമല്ലൊ. എന്നാൽ ദൈവം ഏകന ത്രെ എന്ന വിചാരിയാതെ അനേക ദൈവങ്ങൾ ഉ ണ്ടെന്ന പറയുന്നത വ്യാജമല്ലയൊ? സാക്ഷാൽ ദൈവത്തെ തള്ളി, ഇല്ലാത്ത ദൈവങ്ങളെ വന്ദിക്കു ന്നത മഹാ പാപം അല്ലയൊ? ദൈവങ്ങളല്ലാത്തവ രിൽ വിശ്വസിക്കുന്നത അളവില്ലാത്ത അജ്ഞാനം തന്നെ. നിങ്ങൾ ഇതിനെ താല്പൎയ്യമായി വിചാരി ക്കേണ്ടതിന ദൈവം മനസ്സ വരുത്തി തരുമാറാക ട്ടെ.

പക്ഷെ സത്യ ദൈവം ഒരുവൻ മാത്രമെ ഉള്ളു ആ ദൈവം ഞങ്ങൾ വന്ദിക്കുന്ന ബ്രഹ്മാവ തന്നെ എന്ന നിങ്ങൾ പറയുമായിരിക്കും. സാഹസം വേ ണ്ടാ.നിങ്ങളുടെ പുരാണങ്ങളിൽ ബ്രഹ്മാവിനെകുറി ച്ച പറഞ്ഞിരിക്കുന്ന ചിലതഎടുത്ത കാണിച്ചശേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/5&oldid=202433" എന്ന താളിൽനിന്ന് ശേഖരിച്ചത്