താൾ:CiXIV53a.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

വീഴാതെ മോക്ഷത്തിൽ ചേരുന്നതിന്നും, നീ നി
ന്റെ ഏകപുത്രനായ യേശുക്രിസ്തുവിനെ അയച്ചു
വല്ലൊ, എന്റെ പാപങ്ങൾക്ക വേണ്ടി അവൻ പാ
ട പെട്ട, തന്റെ ജീവനെ തന്നുവല്ലൊ. അവ
ന്റെ കഷ്ടാനുഭവത്തെയും മരണത്തെയും നോ
ക്കി അവ നിമിത്തമായിട്ട എന്നെ പാപബന്ധ
നങ്ങളിൽ നിന്ന വിട്ട ഒഴിച്ച രക്ഷിക്കേണമെ.
സൌഖ്യവും സന്തോഷവും അറിയാതിരിക്കുന്ന
ഹൃദയത്തെ സമാധാനപ്പെടുത്തേണമെ. പാപ
സ്നേഹത്തെയും എന്നിൽ നിന്ന പുറത്താക്കി നി
നക്ക വിരോധമായിട്ടുള്ളതിനെ വെറുപ്പാനും ത്രാ
ണി തരേണമെ.

നിന്റെ തൃക്കണ്ണുകൾ എന്നെ എപ്പോഴും കാണു
മെന്ന ഓൎത്ത ഭയഭക്തിയോടെ നടപ്പാൻ സഹാ
യിക്കേണമെ. ശേഷിക്കുന്ന ആയുസ്സ കാലം പാപ
ത്തിന്നായിട്ടല്ല നിന്റെ മഹത്വത്തിന്നായികൊ
ണ്ട ചിലവഴിപ്പാൻ തുണെക്കേണമെ. മരണം
അടുക്കുന്ന സമയം ക്രിസ്തുവിനെ പ്രത്യേകം മുറുക
പ്പിടിച്ച ആ വലിയ യാത്രയിൽ അവൻ വഴി
കാട്ടുന്നതിനായിട്ട നീ കൃപ ചെയ്യേണമെ. അവി
ടെ എത്തിയ ശേഷം നിന്റെ സന്നിധിയിൽ ഇ
രുന്ന എല്ലാ വീണ്ടെടുക്കപ്പെട്ടവരോടും കൂടെ നി
ത്യസൌഖ്യവും കൃപാകടാക്ഷവും പ്രാപിക്കേണ്ടതി
ന്ന നിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാ
മത്തിൽ ശരണമായി അപേക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/24&oldid=180890" എന്ന താളിൽനിന്ന് ശേഖരിച്ചത്