താൾ:CiXIV53a.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ച്ചിരിക്കുന്നത, അത സഹിക്കുന്നത എത്ര കഷ്ടം
ആകുന്നു.

അല്ലയൊ സ്നേഹിതന്മാരേ നിങ്ങൾ മരിച്ചാൽ
ൟ രണ്ട ലോകങ്ങളിൽ ഏതിൽ ചേരുവാൻ പോ
കുന്നു എന്ന അറിയേണ്ടായൊ ? നമ്മുടെ വേദം
കല്പിക്കുന്നത കേൾപ്പിൻ. വിധിനാളിൽ ന്യായ ക
ൎത്താവായ ക്രിസ്തു ഇടത്തഭാഗത്തിലുള്ള ദുഷന്മാ
രോട ശപിക്കപ്പെട്ടവരേ നിങ്ങൾ എന്നെ വിട്ട പി
ശാചിന്നും അവന്റെ ദൂതന്മാൎക്കും. ഒരുക്കപ്പെട്ട എ
ന്നേക്കുമുള്ള അഗ്നിയിലേക്ക പോകുവിൻ എന്നും
വലത്തഭാഗത്ത ഇരിക്കുന്ന നീതിമാന്മാൎക്ക എന്റെ
പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ
ലോകത്തിന്റെ ആദിമുതൽ നിങ്ങൾക്ക ഒരുക്കപ്പെ
ട്ട രാജ്യം അവകാശമായി അനുഭവിച്ച കൊള്ളുവി
ൻ എന്നും വിധി കല്പിക്കയും ചെയ്യും.

പ്രാൎത്ഥന.

എല്ലാ വെളിച്ചത്തിന്നും സുഖത്തിന്നും ഉറവാ
യിരിക്കുന്ന ദൈവമേ, നീ ആകാശത്തെയും ഭൂമി
യെയും അവയിലുള്ള സകല വസ്തുക്കളെയും ഉണ്ടാ
ക്കി കാത്ത രക്ഷിച്ച വരുന്നു. പിറന്ന നാൾ മുതൽ
നീ ഇനിക്ക അനേകം നന്മകളെ ചെയ്തു. എന്നാ
ൽ ഞാനൊ നിനക്ക കീഴടങ്ങാത്തവനായി,നി
ന്റെ കല്പനകളെയും ലംഘിച്ച, നിന്നെ അനുസ
രിക്കാതെ വിട്ട ദൂരമായി അലഞ്ഞും തിരിഞ്ഞും പാ
പവഴികളിൽ വീണു. എന്റെ ഹൃദയവിചാരങ്ങളും
നടപ്പുകളും എത്രയും അശുദ്ധിയായി പോയി. ഞാ
ൻ നിന്റെ കോപത്തിന്നും നരകശിക്ഷെക്കും പാ
ത്രമായി തീൎന്നു. എന്നാൽ നീ സ്നേഹമാകുന്നു എ
ന്ന ഞാൻ ഓൎക്കുന്നുണ്ട. ഞാൻ നരകത്തിൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/23&oldid=180889" എന്ന താളിൽനിന്ന് ശേഖരിച്ചത്