താൾ:CiXIV53a.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ണ്ട. നാം മരിച്ചാൽ സ്വൎഗ്ഗത്തിലെങ്കിലും നരകത്തി
ലെങ്കിലും പോകേണ്ടി വരും. സ്വൎഗ്ഗലോകം ദോഷ
വും മ്ലേച്ശതയും കളങ്കവും ഭയവും വിശപ്പും ദാഹ
വും ഇല്ലാതെ ശ്രേഷ്ഠമായിരിക്കുന്നതാകുന്നു. അ
വിടെ വ്യാധിവ്യസനങ്ങളും ക്ഷയദുഃഖങ്ങളും ശാ
പപ്രലാപങ്ങളും ഇളക്കവും ശീതോഷ്ണങ്ങളും മരണ
വും ഇല്ല. ദൈവ കൃപ അവിടെ വസിക്കുന്നവരു
ടെ മേൽ ഒരിക്കലും ഇളക്കം കൂടാതെ ഇരിക്കുന്നു.
പരിപൂൎണ്ണ ശുദ്ധത്വം നിറഞ്ഞിരിക്കുന്ന ലോക മാ
കകൊണ്ട അവിടെ ബുദ്ധിക്ക ഗ്രഹിച്ച കൂടാത്ത
സൌഖ്യങ്ങളും സന്തോഷവും ഉണ്ടാകുന്നു. സ്വൎഗ്ഗ
സുഖങ്ങളെയും സ്വൎഗ്ഗമഹത്വങ്ങളെയും വൎണ്ണിക്കു
ന്നതിന ഒരുത്തന കഴികയില്ല. ദൈവം ക്രിസ്തുവി
നാൽ വീണ്ടെടുക്കപ്പെട്ടവൎക്കു ആ രാജ്യത്തെ നിത്യ
വാസസ്ഥലമായിട്ട കല്പിച്ച കൊടുക്കും, അത അനു
ഭവിക്കുന്നവർ ഭാഗ്യവാന്മാരും ലഭിക്കാത്തവർ നി
ൎഭാഗ്യന്മാരും ആകുന്നു. നരകം എത്രയും ഭയങ്കരമാ
യുള്ളതാകുന്നു. അവിടം ശുദ്ധിയും സഖവും സ
ന്തോഷവും ഇല്ലാതെ മ്ലേച്ശമയമാരിക്കുന്നതാകുന്നു.
അവിടെ ദാഹവും വിശപ്പും ഭയവും വൎദ്ധിച്ച കഠി
നമായ ദുഃഖങ്ങളുണ്ടാകകൊണ്ട അതിൽ പ്രവേശി
ക്കുന്നവർ അഗ്നിസാഗരം പോലെ ഇരിക്കുന്ന
നരകത്തിൽ തന്നെ കിടന്ന പാപ ശിക്ഷകളെ
അനുഭവിക്കുന്നതല്ലാതെ അവിടെനിന്ന തെറ്റി
പോവാനും പാടില്ലായ്കയാൽ കരഞ്ഞും പല്ല കടി
ച്ചും ഭയമാകുംവണ്ണം നിലവിളിച്ചും ഇങ്ങിനെ സ
ഹിച്ച കൂടാത്ത വ്യസനങ്ങളെ അനുഭവിക്കുന്ന അ
വസ്ഥകളെ പറവാൻ പോലും ഒരുത്തനും ആളാ
കുന്നതല്ല. ദൈവം തന്റെ കല്പനകളെ അനുസരി
ക്കാത്തവരെ അടെച്ച ദണ്ഡിപ്പിക്കേണ്ടതിന്ന ത
ന്നെ ഇപ്രകാരം ഭയങ്കരമായ നരകത്തെ കല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/22&oldid=180888" എന്ന താളിൽനിന്ന് ശേഖരിച്ചത്