താൾ:CiXIV53a.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ആകുന്ന പ്രകാരം അറികയും അവനെ കൈക്കൊ
ണ്ട വിശ്വസിക്കാതെ ഇരിക്കയും ചെയ്യുന്നവൻ
ഔഷധം ഗുണമുള്ളതെന്നും രോഗ ശാന്തി വരു
ത്തുന്നതിന്ന തക്കതെന്നും അറിഞ്ഞിട്ട ആയത
സേവിക്കാതെ ഇരിക്കുന്ന വ്യാധിതനെ പോലെ
ആകുന്നു, ഇപ്രകാരമുള്ള ദുഷ്ടരോഗിയുടെ ദീനം
വൎദ്ധിച്ച ചാകുന്നത അവന്റെ സ്വന്ത കുറ്റത്താ
ൽ ആകുന്ന പ്രകാരം തന്നെ പാപി ക്രിസ്തുവിൽ
വിശ്വസിക്കാതെ പാപത്തിൽ നശിച്ച നരകത്തി
ൽ വീഴുന്നത തന്റെ സ്വന്ത കുറ്റത്താൽ ആകു
ന്നു. ദൈവം പാപങ്ങളിൽനിന്ന വിട്ട നല്ല മാൎഗ്ഗ
ത്തിൽ ചേൎന്ന ക്രിസ്തു മുഖാന്തരമുള്ള രക്ഷ പ്രാപി
ക്കേണ്ടതിന്ന ആരെയും നിൎബന്ധിക്കയില്ല. എന്നാ
ലൊ അല്ലയൊ അദ്ധ്വാനിച്ചും ഭാരം ചുമന്നും നട
ക്കുന്നവരെ നിങ്ങൾ ഒക്കെയും എന്റെ അടുക്കൽ
വരുവിൻ ഞാൻ നിങ്ങളെ തണുപ്പിക്കും എന്ന സ
ദാകാലവും ദൈവത്തിന്റെ തിരുവരുളപ്പാടാകുന്നു.

അഞ്ചാം അദ്ധ്യായം.

സ്വൎഗ്ഗനരകങ്ങളെ കുറിച്ച.

നാം ഭൂലോകത്തിൽ എന്നും മരിച്ച പോകാതെ
ഇരിക്കയില്ല. വലിയവരും ചെറിയവരും മരിക്കെ
ഉള്ളൂ. മരണത്തിങ്കൽ ശരീരം മാത്രം നശിക്കുന്നത
ല്ലാതെ ആത്മാവ നശിക്ക ഇല്ല. ആത്മാവ ശരീര
ത്തെ വിട്ടുമാറിയാൽ പിന്നെയും ജനിക്കുമെന്ന
നിങ്ങൾ പറയുന്നത സത്യമല്ല. അല്ലയൊ സഹോ
ദരന്മാരേ നിങ്ങൾ ൟ കായ്യങ്ങളെ നല്ലവണ്ണം അ
റിഞ്ഞു നോക്കുവിൻ സുഖകരമായ സ്വൎഗ്ഗമെന്നും
ദുഃഖകരമായ നരകമെന്നും രണ്ട ലോകങ്ങൾ ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/21&oldid=180887" എന്ന താളിൽനിന്ന് ശേഖരിച്ചത്