താൾ:CiXIV53a.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ജീവിച്ച എഴുനീറ്റ ൪൦ ദിവസം വരെ ഭൂമി
യിൽ താമസിച്ച തന്റെ ശിഷ്യന്മാൎക്ക വേണ്ടത്ത
ക്ക ഉപദേശങ്ങളെ ചെയ്ത ൟ ഭൂമിയിൽ എല്ലാം ത
ന്നെ കുറിച്ച പ്രംസഗിക്കെണമെന്ന കല്പന അരു
ളി സ്വൎഗ്ഗം പ്രാപിക്കയും ചെയ്തു.

ക്രിസ്തു ൟ ലോകത്തിൽ ചെയ്തത അത്രെയും പു
ണ്യമാകുന്നു. ദൈവത്തിന്റെ കല്പനകളെ അനു
സരിക്കയും നീതിയും ശുദ്ധിയുമുള്ള വഴിയൂടെ നട
ക്കയും ഒരു അക്രമക്കാരന വരേണ്ടുന്ന മരണം അ
നുഭവിക്കയും ചെയ്തത തനിക്കായിട്ട എന്ന പറവാ
ൻ പാടുണ്ടൊ ഇല്ലല്ലൊ. മനുഷ്യജാതിക്ക വേണ്ടീട്ട
ത്രെ നമുക്ക ചെയ്യാൻ പ്രാപ്തിയില്ലാതെ ഇരിക്കു
ന്ന ദൈവകല്പനകളെ അവൻ നിവൃത്തിക്കയും ന
നമുക്ക വരേണ്ടുന്ന മരണം അവൻ അനുഭവിക്ക
യും ചെയ്തതിനാൽ നമ്മുടെ ചുമതലെക്ക ജാമ്യനാ
യി തീൎന്നു എന്നു മാത്രമല്ല. നമ്മുടെ പാപമായ കടം
അവൻ തീൎത്ത കൂട്ടി. യാതൊരുത്തരെങ്കിലും കടക്കാ
രന ദ്രവ്യം കൊടുക്കാതെ അന്യായം പ്രതികളായി
വ്യവഹരിച്ച കടം പെട്ടവന്റെ വസ്തുവകകൾ വി
ല്പിച്ച കടക്കാരന ദ്രവ്യം കൊടുപ്പാനൊ കടംപെട്ട
വനെ പാറാവിൽ പിടിപ്പാനൊ വിധിച്ചാൽ മദ്ധ്യ
സ്ഥനായി ഒരുത്തൻ കടമ്പെട്ടവന വേണ്ടി ജാമ്യ
ൻ നിന്ന കടം ഏറ്റ കൊണ്ടാൽ കടമ്പെട്ടവന ഒ
ഴിവും സൌഖ്യവും വരികയില്ലയൊ. അത പോലെ
നമ്മുടെ മദ്ധ്യസ്ഥനായ യേശു ക്രിസ്തു പാപിയുടെ
മരണത്തെ ചോദിക്കുന്ന ദൈവനീതിക്ക സ്വമര
ണത്താൽ തൃപ്തി വരുത്തി പാപിയുടെ പാപ ബ
ന്ധം തിൎത്ത രക്ഷിക്കുന്നു. അതുകൊണ്ട നാം യേ
ശു ക്രിസ്തുവിനെ മദ്ധ്യസ്ഥനായിട്ട കൈക്കൊള്ളുന്ന
തആവശ്യമാകുന്നു. ക്രിസ്തു ഗുണവാനും നമ്മുടെ പാ
പബന്ധമായ കടത്തിന്ന ജാമ്യനും രക്ഷിതാവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/20&oldid=180886" എന്ന താളിൽനിന്ന് ശേഖരിച്ചത്