താൾ:CiXIV53a.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ദൈവം പാപികൾ ചെയ്യുന്ന പ്രവൃത്തികളെ നന്മ
യായിട്ട കൈക്കൊള്ളുമൊ? വിഷദ്രവ്യം ക്രിമിച്ചാൽ
ആ ക്രിമികൾക്കും കൂടി വിഷം ഉണ്ടാകുമല്ലൊ.

൪ാമത. ദൈവം മനുഷ്യൎക്ക സൎവ ഉപകാരങ്ങ
ളെ ചെയ്യുന്നവനും മനുഷ്യർ ദൈവത്തെ സൎവകാ
ലവും സ്തുതിക്കേണ്ടിയവരും ആയിരിക്കുമ്പോൾ
ദൈവസ്തുതി കൊണ്ടപാപം തീരുമെന്ന പറഞ്ഞാൽ
മതിയാകയില്ല. കടം വാങ്ങിയവൻ കടക്കാരനെ
സ്തുതിച്ചാൽ കടം തീരുമൊ ? അതുംവണ്ണം തന്നെ
പാപം ചെയ്തവൻ ദൈവസ്തുതി ചെയ്താൽ പാപം
തീരുകയുമില്ല. ഇതുവരെയും പാപങ്ങൾ ചെയ്തിട്ട
ഇനി മേൽ നന്മയായി നടന്നാൽ പാപമോചനം
വരുമെന്ന ചിലർ പറയുന്നത സത്യമാകുമൊ? ന
ല്ല പുണ്യങ്ങൾ ചെയ്യുന്നത കൊള്ളാമെന്നിരിക്കിലും
മുൻ ചെയ്ത പാപങ്ങളെ ഒഴിപ്പാൻ കഴികയില്ല. ഇ
നിയും കേൾപ്പിൻ. വെണ്ണീർ പൂശിയാലും രുദ്രാക്ഷം
തുളസി മണിമാലകൾ ധരിച്ചു കൊണ്ടാലും പുരാണ
ങ്ങളെ വായിച്ച പൂജിച്ചാലും നാമകീൎത്തനം ചെ
യ്താലും നമഃശിവായ എന്നുള്ള പഞ്ചാക്ഷരം ജപി
ച്ചാലും അഷ്ടാക്ഷരം ഉപാസിച്ചാലും യാഗം ചെ
യ്താലും കാവടി കെട്ടിയാലും വൃതങ്ങൾ അനുഷ്ഠിച്ചാ
ലും ഭൂമി പ്രദക്ഷിണം ക്ഷേത്രോപവാസം മുതലാ
യത ചെയ്താലും വേഷങ്ങൾ ധരിച്ചുകൊണ്ടാലും വ
നവാസം യോഗം സന്യാസം തുടങ്ങിയുള്ളത ചെ
യ്താലും പാപങ്ങൾ അധികമാകുന്നതല്ലാതെ അല്പ
മെങ്കിലും പോകുന്നതല്ല. പാപങ്ങളെ ഒഴിപ്പാൻ
മനുഷ്യന തീരുമാനം പ്രാപ്തിയില്ല.

രക്ഷ നമ്മിൽ നിന്നല്ല മേലിൽനിന്ന വരെ
ണം. അതിന്റെ വഴി കേൾപ്പിൻ. ദൈവം തൻറ
ഏകജാതനായ പുത്രനെ അവനിൽ വിശ്വസിക്കു
ന്നവൻ നശിച്ച പോകാതെ നിത്യജീവൻ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/18&oldid=180883" എന്ന താളിൽനിന്ന് ശേഖരിച്ചത്