താൾ:CiXIV53a.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

പാപമാകുന്നു. ആരും തന്റെ അയല്ക്കാരന്റെ വ
സ്തുക്കളിൽ ഒന്നു പോലും മോഹിക്കരുതെന്ന ദൈ
വം കല്പിച്ചിരിക്കുമ്പോൾ, എത്ര പേർ അന്യദ്രവ്യ
ങ്ങളെ മോഹിച്ച അസൂയപ്പെടുന്നു, അതും പാപ
മാകുന്നു. മനുഷ്യൻ ഹൃദയം മുഴുവനും ദൈവത്തി
ൽ വച്ച അവന കീഴടങ്ങിയിരിക്കെണമെന്നും
ദൈവം കല്പിച്ചിരിക്കുമ്പോൾ എത്ര പേർ സത്യ
ദൈവത്തെ കുറിച്ച അല്പമെങ്കിലും ചിന്തിക്കാതെ
തങ്ങളുടെ വല്ലാത്ത ആഗ്രഹത്തിന തന്നെ സമ്മ
തിച്ച ദൈവത്തിന്ന വിരോധമായി നടന്നവരു
ന്നു. അതും പാപം. മനുഷ്യർ എല്ലാവരും ദൈവ
ത്തിന്റെ മക്കളായിരിക്കുമ്പോൾ പല ജാതികളാകു
ന്നു എന്ന ഭാവിച്ച വിപരീതമായിരിക്കുന്നതും
വലുതായ പാപം ആകുന്നു. ഇപ്രകാരം മനുഷ്യർ
ദൈവത്തിന്റെ കല്പനകൾക്ക വിരോധമായി നട
ന്ന ദോഷമായി പ്രവൃത്തിക്കകൊണ്ട, എല്ലാവരും
പാപ സാഗരത്തിൽ മുങ്ങി കിടക്കുന്നു എന്ന പറ
ക മാത്രമെ കഴിയു. അയ്യൊ മോക്ഷമാകുന്ന കരയി
ൽ എത്തുന്നത എങ്ങിനെ?

നാലാം അദ്ധ്യായം.

പാപമോചനത്തെ കുറിച്ച.

അല്ലയൊ സഹോദരന്മാരേ നിങ്ങൾ പാപമോ
ചനത്തിന്ന അനേകം വഴികളെ പറയുന്നുണ്ടല്ലൊ.
അവയെ കുറഞ്ഞൊന്ന വിചാരിച്ച നോക്കുവിൻ.
൧ാമത. കാശി രാമേശ്വരം മുതലായ സ്ഥലങ്ങളിൽ
പോയാൽ പാപമോചനം വരുമെന്നും നിങ്ങൾ
തന്നെ പറയുന്നുണ്ടല്ലൊ. അത വിശ്വസിക്കാമൊ?
ദൂരസ്ഥലങ്ങളിൽ പോകുന്നതിനാൽ കാൽ വേദന

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/16&oldid=180881" എന്ന താളിൽനിന്ന് ശേഖരിച്ചത്