താൾ:CiXIV53a.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ദൈവം കല്പിച്ചിരിക്കുമ്പോൾ അധികം പേർ
പല പല വിഗ്രഹങ്ങളെ വെച്ച വന്ദിക്കുന്നു, ആ
യതും പാപം തന്നെ. ദൈവ നാമം ഭകതിയോടെ
പറയുന്നതല്ലാതെ വൃഥാ എടുക്കരുതെന്ന ദൈവം
കല്പിച്ചിരിക്കുമ്പോൾ എത്ര ജനങ്ങൾ ദൈവത്തി
ന്റെ നാമത്തെ ശങ്കയും വിചാരവും കൂടാതെ എടു
ത്ത പറയുന്നു. അതും പാപം തന്നെ. മനുഷ്യർ
മൎയ്യാദയായിട്ട ആറ ദിവസവും ചെയ്തവരുന്ന
വേലകളെ ഞായറാഴ്ചയിൽ ചെയ്യാതെ മുടക്കി,
ആ ദിവസത്തെ ഏറ്റവും ഭക്തിയായി ആചരി
ക്കെണമെന്ന ദൈവം കല്പിച്ചിരിക്കുമ്പോൾ എത്ര
പേർ അപ്രകാരം ചെയ്യാതെ ആറ ദിവസവും
ചെയ്ത വരുന്ന വേലകളെ ഞായറാഴ്ചയിലും ചെ
യ്തവരുന്നു. അയതും പാപം ആകുന്നു. അപ്പനെ
യും അമ്മയെയും ബഹുമാനിക്കണമെന്ന ദൈ
വം കല്പിച്ചിരിക്കുമ്പോൾ എത്ര പേർ അമ്മയപ്പ
ന്മാരെ നിന്ദിച്ച വരുന്നു. അതും പാപം. മനുഷ്യ
ർ തമ്മിൽ കുല ചെയ്യരുതെന്ന ദൈവം കല്പിച്ചി
രിക്കുമ്പോൾ എത്ര ജനങ്ങൾ തമ്മിൽ കോപിച്ചും
കലഹിച്ചും അടിച്ചും കൊണ്ട കൊല്ലുന്നു. ആയതും
പാപം തന്നെ. മനുഷ്യർ തങ്ങളുടെ ഭാൎയ്യമാരെ അ
ല്ലാതെ വേറെ സ്ത്രീകളെ ആഗ്രഹിച്ചപോകരുത എ
ന്ന ദൈവം കല്പിച്ചിരിക്കുമ്പോൾ, എത്ര ആളുകൾ
അപ്രകാരം നടക്കാതെ വേശ്യാദോഷം പുലയാട്ട
മുതലായത ചെയ്ത നടക്കുന്നു. അതും പാപമാകു
ന്നു. മോഷ്ടിക്കരുതെന്ന ദൈവം കല്പിച്ചിരിക്കു
മ്പോൾ എത്ര പേർ വ്യാജവും ബലാല്ക്കാരവുമായി
നടന്ന പരദ്രവ്യങ്ങളെ അപഹരിച്ച വരുന്നു. ആ
യതും പാപമാകുന്നു. കള്ളം പറയരുതെന്ന ദൈ
വം കല്പിച്ചിരിക്കുമ്പോൾ എത്രജനങ്ങൾ വ്യാജമായി
സംസാരിച്ച കാൎയ്യസാദ്ധ്യം വരുത്തുന്നു. ആയതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/15&oldid=180880" എന്ന താളിൽനിന്ന് ശേഖരിച്ചത്