താൾ:CiXIV53a.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

തിയാകുമൊ? അവെക്ക സ്നേഹവും കോപവും ബു
ദ്ധി ശക്തികളും ഇല്ലല്ലൊ. ശ്വാസവും സംസാര
വും ഇല്ലാത്ത വിഗ്രഹങ്ങൾക്ക നന്മതിന്മകളെ ചെ
മൊ? ഇപ്രകാരം ആയാൽ വിഗ്രഹ വന്ദനം
ഏറ്റവും വ്യൎത്ഥമെന്ന ഞങ്ങൾ പറഞ്ഞ അറിയി
ക്കെണമൊ? ദൈവം കല്ലിനെ തന്നിരിക്കുന്നത,
മുളകും മറ്റും അരെപ്പാനും, അരി കുത്തുവാനും
വീടു മുതലായത പണിയിപ്പാനും മറ്റും മാത്രമല്ലാ
തെ, വന്ദിപ്പാനായിട്ട അല്ല. ആകയാൽ ഫലമില്ലാ
ത്ത വിഗ്രഹാരാധനയെ ഉപേക്ഷിച്ച സന്തോഷ
വും അനുഗ്രഹങ്ങളും നല്കുന്ന ദൈവ ശുശ്രൂഷയി
ൽ പ്രവേശിച്ച, മരിക്കുമ്പോൾ അതിൽ സ്ഥിരമാ
യി നില്ക്കേണ്ടതിന്ന ദൈവം തുണ ചെയ്യുമാറാക
ട്ടെ.

മൂന്നാം അദ്ധ്യായം.

പാപത്തെ കുറിച്ച.

ഭൂമിയിൽ ഒരെടത്തും പാപമില്ലാത്തവൻ ഒരുത്ത
നും ഇല്ല. വെളുത്ത മനുഷ്യൻ എങ്കിലും, കറുത്ത മ
നുഷ്യൻ എങ്കിലും, രാജാവ എങ്കിലും ഇരപ്പാളി എ
ങ്കിലും മറ്റും ഭൂമിയിൽ ഉള്ള മനുഷ്യർ എല്ലാവരും
പാപം ചെയ്യുന്നുണ്ട. പാപം എന്താകുന്നു എന്ന
ചോദിച്ചാൽ അത ദൈവം കൊടുത്തിരിക്കുന്ന കല്പ
നകൾക്ക വിരോധമായി നടക്കുന്നത തന്നെ.
വ്യാജ ദേവകളെ വണങ്ങരുതെന്ന ദൈവം പറ
ഞ്ഞിരിക്കുമ്പോൾ വളരെ ജനങ്ങൾ ബ്രഹ്മാ വി
ഷ്ണു ശിവൻ സുബ്രഹ്മണ്യൻ ഗണപതി വീരഭദ്ര
ൻ ഭദ്രകാളി മുതലായ കള്ള ദേവകളെ സേവിക്കു
ന്നത പാപം തന്നെ. വിഗ്രഹങ്ങളെകുമ്പിടരുതെന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/14&oldid=180879" എന്ന താളിൽനിന്ന് ശേഖരിച്ചത്