താൾ:CiXIV46b.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 ദ്വിതീയ തന്ത്രം.

പാത്രംസുരംഗയിൽവെക്കുംരജനിയിൽ ॥
പാത്രത്തിലങ്ങുശെഷിച്ചൊരുഭൊജനം ।
മാത്രംലഭിക്കുംനമുക്കതുഭൊജനം ॥
അക്കാലമഗ്ഗൃഹെവന്നുബൃഹൽസ്ഫിഗെ ।
ന്നാഖ്യനായുള്ളൊരുസന്യാസിഭൂസുരൻ ॥
തത്രചൂഡാകൎണ്ണസന്യാസിതന്നുടെ ।
മിത്രമായുള്ളബൃഹൽസ്ഫിക്കുമാദരാൽ ॥
തത്രവസിച്ചുപുരാണങ്ങൾവായിച്ചു ।
മിത്രസന്യാസിയെകെൾ്പിക്കുമന്തരെ ॥
മൂഷികന്മാരെഭയപ്പെടുപ്പാനുള്ള ।
ഭീഷണിവാദ്യംമുഴക്കിചൂഡാകൎണ്ണൻ ॥
ആയതുകേട്ടുചൊദിച്ചുബൃഹൽസ്ഫിക്കും ।
ആയതെന്തിപ്പൊൾതുടങ്ങിയൊഗീശ്വര ॥
തെല്ലുപുരാണശ്രവണത്തിലാഗ്രഹം ।
ഇല്ലാഭവാനെന്നുതൊന്നുന്നുമെസഖെ ॥
ഇഛ്ശയില്ലായ്കകൊണ്ടല്ലെടൊവില്ലുകൊ ।
ണ്ടൊച്ചപ്പെടുക്കാതിരുന്നാലെലിവന്നു ॥
ഭിക്ഷെക്കുവെച്ചിരിക്കുന്നചൊറൊക്കവെ ।
ഭക്ഷിക്കുമായതുകൊണ്ടിതുചെയ്തുഞാൻ ॥
ഭാഷിതംകേട്ടുബൃഹൽസ്ഫിക്കുരചെയ്തു ।
മൂഷികന്മാരൊരുകൂട്ടമൊഏകനൊ ॥
ഏകനെയുള്ളൂ സമൂഹമില്ലാസഖെ ।
ഏകനെങ്കിൽതന്റെഭിക്ഷാന്നഭക്ഷണം ॥
ഒന്നുതന്നെകാൎയ്യമെന്നുവരികയി ।
ല്ലന്യപ്രയൊജനമുണ്ടായ്വരുംദൃഢം ॥
എള്ളു പകരംകൊടുത്തുതാനിങ്ങൊട്ടും ।
എള്ളു മെടിക്കുന്നചണ്ഡാലിമാതാവിൻ ॥
അന്യമായിട്ടൊരുകാരണമുണ്ടെന്നു ।
ധനൃനാംവിപ്രനൊരുത്തൻപറഞ്ഞിതു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/98&oldid=180983" എന്ന താളിൽനിന്ന് ശേഖരിച്ചത്