താൾ:CiXIV46b.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 89

ക്ഷീണനായുള്ള ചിത്രഗ്രീവപക്ഷിയെ ।
ത്രാണനംചെയ്തഭവാനെച്ചതിപ്പതി ॥
ന്നാണുങ്ങളായുള്ളഞങ്ങൾവാഞ്ഛിക്കുമൊ ।
നാണമില്ലാത്തവനാണല്ലനിൎണ്ണയം ॥
മൂഷികൻചൊല്ലിനാൻചാപല്യമെന്നുള്ള ।
ദൊഷമിക്കാകജാതിക്കൊക്കയുണ്ടെടൊ ॥
ചാപല്ല്യമുള്ളവർബന്ധുവായാൽജന്മ ।
സാഫല്യമില്ലാവിനാശവുംനിൎണ്ണയം ॥
ശക്യമല്ലാതുള്ളകാൎയ്യപ്രയത്നെന ।
ശക്യമാക്കീടുവാന്മൊഹംവൃഥാഫലം ॥
വെള്ളമില്ലാദ്ദിക്കിൽവള്ളംനടക്കുമൊ ।
വെള്ളത്തിലൊടുമൊചാടുംരഥങ്ങളും ॥
ദുൎജ്ജനംവന്നുനിറഞ്ഞുഭൂമണ്ഡലെ ।
സജ്ജനംപാരംചുരുങ്ങിചമഞ്ഞിതു ॥
എന്തെന്നുമെതെന്നുമാരെന്നുമില്ലാത്ത ।
ജന്തുക്കൾബന്ധുക്കളായാൽശരീരികൾ ॥
ക്കെന്തുള്ളുസൌഖ്യമ്മഹാമൂഢതാരൂപ ।
സിന്ധുതൊയത്തിൽകിടക്കയന്യെസഖെ ॥
പണ്ടുള്ളശബ്ദമീബന്ധുവെന്നുള്ളൊരു ।
രണ്ടക്ഷരംകൊണ്ടുകെട്ടിച്ചമച്ചിതു ॥
ഇക്കാലമായിതിന്നൎത്ഥമെന്തായതെ ।
ന്നുൾ്ക്കാമ്പിലോൎക്കുന്നമാനുഷൻദുൎല്ലഭം ॥
സാരനെന്നാകിലുമന്നന്തനിക്കുപ ।
കാരങ്ങൾചെയ്തൊരുദെഹമെന്നാകിലും ॥
വീരനെന്നാകിലുംവിദ്യാവിശെഷെണ ।
ധീരനെന്നാകിലുന്നല്ലപുരുഷനെ ॥
കണ്ടാൽമനുഷ്യൎക്കുഞാനിപ്പുരുഷനെ ।
പണ്ടുകണ്ടിട്ടുമില്ലെന്നഭാവംസഖെ ॥
വെണ്ടാതനത്തിനൊരുത്തന്തുടങ്ങിയാൽ ।

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/93&oldid=180977" എന്ന താളിൽനിന്ന് ശേഖരിച്ചത്