താൾ:CiXIV46b.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 ദ്വിതീയ തന്ത്രം.

കൂടത്തുടൎന്നൊരുപക്ഷിവൃന്ദങ്ങളും ॥
അന്നെത്തരാത്രിയിൽതത്രവസിച്ചുകൊ ।
ണ്ടന്നപാനാദികഴിച്ചുയഥാസുഖം ॥
യാത്രയുംചൊല്ലിഗമിച്ചൊരനന്തരം ।
തത്രവൃത്താന്തങ്ങൾകാണ്കയാൽകാകനും ॥
എത്രയുംപാരംപ്രസാദിച്ചുമൂഷികം ।
മിത്രമാക്കീടുവാനിഛ്ശിച്ചുചൊല്ലിനാൻ ॥
ഭൊഭൊഹിരണ്യകവിസ്മയംവിസ്മയം ।
ശൊഭനന്തൽഭവാന്മൂഷികാഗ്രെസരൻ ॥
നിന്നൊടുകൂടെസഖിത്വംലഭിക്കെണം ।
എന്നുണ്ടുമൊഹംനമുക്കതുചെയ്കനീ ॥
എന്നതുകേട്ടുപറഞ്ഞുഹിരണ്യകൻ ।
നിന്നെഞാനാരെന്നറിടഞ്ഞീലെടൊസഖെ ॥
ചൊന്നാൻപതനകൻകാകനാകുന്നുഞാൻ ।
എന്നാൽചിതംവരുത്തില്ലെന്നുമൂഷികൻ ॥
തങ്ങളിൽചേരുവാൻസംഗതിയില്ലാത്ത ।
നിങ്ങളുംഞങ്ങളുന്തമ്മിലൊന്നിക്കുമൊ ॥
ഭൊക്താക്കുൾനിങ്ങളുംഭൊജനംഞങ്ങളും ।
ഓൎത്താൽസഖിത്വമുണ്ടാകുമൊവായസ ॥
മൂഷികന്മാരെഭുജിക്കുന്നകാക്കെക്കു ।
മൂഷികന്മാരിൽകനിവുജനിക്കുമൊ ॥
കാകൻപറഞ്ഞിതുനിന്നെഭുജിപ്പതി ।
ന്നെകനുണ്ടന്തകനെന്നുപെരാമവൻ ॥
പക്ഷിപ്പരിഷയെരക്ഷിച്ചനിന്നെയി ।
പ്പക്ഷിയാകുന്നഞാൻഭക്ഷിക്കുമൊസഖെ ॥
തങ്ങളിലെകൻകയൎത്തുവെന്നാകിലും ।
തങ്ങളിലെതുംഫലിക്കയില്ലാദൃഢം ॥
ചൂട്ടെരിച്ചങ്ങുസമീപത്തുകാട്ടിയാൽ ।
ചൂടുപിടിക്കുമൊസാഗരവാരിയിൽ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/92&oldid=180976" എന്ന താളിൽനിന്ന് ശേഖരിച്ചത്