താൾ:CiXIV46b.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 87

പടുതരവിദഗ്ദ്ധമാംഗൃദ്ധ്രനുംപാശത്തിൽ ।
അടിപെടുമൊരിക്കലെന്നൊൎത്തുകൊൾ്കഭവാൻ ॥
വലിയകുലയാനയുംഘൊരസൎപ്പങ്ങളും ।
ബലികളവരെങ്കിലുമ്മാനുഷന്മാരുടെ ॥
വചനമതുകേൾ്ക്കയുന്തല്ലുകൾകൊൾ്കയും ।
അവരുടെനിയൊഗെനനിന്നുകൂത്താടിയും ॥
ശിവശിവതരങ്കെടുന്നില്ലയൊപിന്നെയെ ।
ന്തതിലൊരുശതാംശമുല്ക്കൎഷമില്ലാത്തനാം ॥
സകലഭുവനങ്ങളിൽപ്രൌഢതെജൊഭര ।
പ്രകടതുരമൂൎത്തിയാംസൂൎയ്യനുംചന്ദ്രനും ॥
ഒരുദശയിലങ്ങഹൊരാഹുവക്ത്രാന്തരെ ।
വിരവൊടുപതിച്ചുഴന്നീടുന്നതില്ലയൊ ॥
സലിലനിധിവാരിതന്നുള്ളിലുള്ളിൽചെന്നു ।
സുലളിതസുഖംപൂണ്ടുസന്തതംമെവുന്ന ॥
വലിയജലജന്തുവൃന്ദങ്ങളുംവന്നിങ്ങു ।
വലകളിലകപ്പെട്ടുചാകുന്നതില്ലയൊ ॥
സകലദിശിമെവുന്നസൎവ്വജന്തുക്കളും ।
സപദിവിഷയാനലെചെന്നുചാടിദ്രുതം ॥
സതതമപിവെന്തുഭസ്മീഭവിക്കുംദൃഢം ।
സുഖമസുഖമെന്നുതൊന്നുന്നതുംനിഷ്ഫലം ॥


ഇനി വൃത്തഭെദം.

ഇത്ഥംപറഞ്ഞുഹിരണ്യകമൂഷികൻ ।
ബദ്ധനായുള്ളചിത്രഗ്രീവപക്ഷിതൻ ॥
പാശംകടിച്ചുമുറിച്ചുസഖിയുടെ ।
ക്ലെശംകളഞ്ഞുമറ്റുള്ളമാടപ്പിറാ ॥
സംഘത്തിന്നുള്ളൊരുബന്ധനംഖണ്ഡിച്ചു ।
സങ്കടംതീൎത്തുസുഖിച്ചുമെവീടിനാൻ ॥
മാടപ്പിറാക്കൾ്ക്കുനാഥൻകപൊതവും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/91&oldid=180975" എന്ന താളിൽനിന്ന് ശേഖരിച്ചത്