താൾ:CiXIV46b.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 ദ്വിതീയ തന്ത്രം.

അതുവഴിനടന്നുതൻവീടുപുക്കീടിനാൻ ॥
കനിവൊടുകപൊതരാജൻപറഞ്ഞീടിനാൻ ।
ഇനിയൊരുപദെശമിങ്ങുണ്ടെടൊകൂട്ടരെ ॥
മമസഖിഹിരണ്യനെന്നുണ്ടൊരുമൂഷികൻ ।
മമതയുമവനൊടുകണ്ടുകൊള്ളാമിനി ॥
വലയിൽവലയുന്നനാംതത്രചെന്നാലവൻ ।
വലയിതുകടിച്ചുഖണ്ഡിക്കുമെമൂഷികൻ ॥
എലിയൊടുനമുക്കുബന്ധുത്വമുണ്ടാകയാൽ ।
ഫലമിതുഭവാന്മാൎക്കുകണ്ടുകൊള്ളാമുടൻ ॥
ഇതിബതപറഞ്ഞുചിത്രഗ്രീവപക്ഷിയും ।
ഹിതജനവുമൊക്കവെതത്രചെന്നീടിനാർ ॥
വിവിധപതഗങ്ങളെക്കണ്ടുപേടിച്ചുടൻ ।
വിരവൊടുഹിരണ്യനമ്പൊടുപുക്കീടിനാൻ ॥
നലമൊടുകപൊതവുഞ്ചെന്നുവിലമുഖെ ।
എലിവരനയുംവിളിച്ചീടിനാൻമെല്ലവെ ॥
വെളിവിലഥവന്നുടൻമൂഷികാഗ്രെസരൻ ।
തെളിവൊടുപറഞ്ഞുചിത്രഗ്രീവനൊടവൻ ॥
പ്രിയസഖിഭവാന്മാൎക്കിതെന്തൊരാപത്തഹൊ ।
നയഗുണനിധെസഖെചൊല്കെടൊസത്വരം ॥
വിരവൊടുകപൊതവുംചൊല്ലിനാന്മൂഷിക ।
വിധിവിഹിതമേവനുംലംഘിച്ചുകൂടുമൊ ॥
ഇവനിതുലഭിക്കെണമിന്നകാലംവെണം ।
അവശതഭവിക്കെണമൎത്ഥനാശംവെണം ॥
ഇതിവിധിവിധിച്ചതിപ്രാണികൾ്ക്കൊക്കവെ ।
ഹിതമഹിതമെങ്കിലുംലംഘ്യമല്ലെതുമെ ॥
തദനുചഹിരണ്യനുംതത്വമൊന്നൂചിവാൻ ।
തവവചനമെത്രയുംസത്യമല്ലൊസഖെ ॥
അനവരതമംബരെനിന്നുദൂരസ്ഥമാം ।
അവനിയിലെവൃത്താന്തമൊക്കെഗ്രഹിപ്പവൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/90&oldid=180974" എന്ന താളിൽനിന്ന് ശേഖരിച്ചത്