താൾ:CiXIV46b.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84

ദ്വിതീയതന്ത്രമാം സുഹൃല്ലാഭം.

൧. കാക്ക ആമ മുതലായവരുടെ ബന്ധുത്വം.

പഞ്ചവൎണ്ണക്കിളിപ്പെൺകിടാവെശുഭെ ।
പഞ്ചതന്ത്രമ്മഹാശാസ്ത്രമ്മനൊഹരം ॥
രണ്ടാമതാകുംസുഹൃല്ലാഭതന്ത്രവും ।
കൊണ്ടാടിവൎണ്ണിച്ചുചൊല്കെടൊശാരികെ ॥
സൊമശൎമ്മാഖ്യനാംഭൂമിദെവൊത്തമൻ ।
ഭൂമിപാലാത്മജന്മാരൊടുചൊല്ലിനാൻ ॥
എങ്കിൽസുഹൃല്ലാഭമെന്നുള്ളതന്ത്രവും ।
എങ്കിൽനിന്നാകൎണ്ണനഞ്ചെയ്കബാലരെ ॥
വിത്തമില്ലെങ്കിലുംവിദ്യയില്ലെങ്കിലും ।
ചിത്തത്തിലന്യൊന്യബന്ധുത്വമുള്ളൊരു ॥
സത്തുക്കൾ്ക്കെത്തുംസമസ്തകാൎയ്യങ്ങളും ।
വസ്തുഭെദംജാതിഭെദവുമില്ലെടൊ ॥
കാകകൂൎമ്മാദിന്തുക്കുൾ്ക്കുതങ്ങളിൽ ।
ഏകാന്തബന്ധുത്വമുണ്ടാകകാരണം ॥
ശൊകസന്ത്രാസാദിസങ്കടംവേൎവ്വിട്ടു ।
സാകമെല്ലാവരുംസാധുമെവീടിനാർ ॥
അക്കഥകെൾ്ക്കെണമെന്നുഭൂപാലന്റെ ।
മക്കൾചൊദിച്ചുപറഞ്ഞുമഹീസുരൻ ॥
ചൊൽക്കൊണ്ടമിഹിളരൂപ്യഗെഹാങ്കണെ ।
പൊക്കത്തിൽനിൽക്കുമ്മഹാമരത്തിലൊരു ॥
വായസശ്രെഷ്ഠൻവസിക്കുന്നുതന്നുടെ ।
ജായയുമ്മക്കളുമൊക്കയുംകൂടവെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/88&oldid=180972" എന്ന താളിൽനിന്ന് ശേഖരിച്ചത്