താൾ:CiXIV46b.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 പ്രഥമ തന്ത്രം.

വിഗ്രഹംചെയ്വാൻവന്നുപിണങ്ങുന്നവർകളെ ॥
നിഗ്രഹംചെയ്കതന്നെമന്നവന്മാൎക്കുധൎമ്മം ।
ആചാരഭ്രംശംവന്നഗുരുവെത്യജിച്ചീടാം ॥
നീചന്മാരൊടുചെരുന്നാരിയെയുപെക്ഷിക്കാം ।
ധൎമ്മത്തെധ്വംസിക്കുന്നപുത്രനെകളഞ്ഞീടാം ॥
ദുൎമ്മാൎഗ്ഗന്തുടങ്ങുന്നമന്ത്രിയെവെടിഞ്ഞീടാം ।
ചാരുത്വംവിനാപകൽക്കാണുന്നശശാങ്കനും ॥
താരുണ്യംപൊയിവളൎന്നീടുന്നകൃശാംഗിയും ।
താമരപ്പൂവില്ലാത്തപൊയ്കയുംകണ്ടാൽനല്ല ॥
കാമനെപ്പൊലുള്ളൊരുമൂഢനാംപുരുഷനും ।
പാരിലെദ്രവ്യമെല്ലാമ്മൊഹിക്കുംനരെന്ദ്രനും ॥
ദാരിദ്രംമുഴുത്തുള്ളസജ്ജനങ്ങളുന്തഥാ ।
മന്നവന്മാരിൽചെൎന്നുനില്ക്കുന്നദുൎമ്മന്ത്രിയും ॥
എന്നിവനമുക്കേഴുശല്യങ്ങൾമനക്കാമ്പിൽ ।
എന്നതുകൊണ്ടുമഹാദുഷ്ടനാംവൃഷഭത്തെ ॥
കൊന്നതുകൊണ്ടുതെല്ലുകുണ്ഠിതംനമുക്കില്ലാ ।
ക്രൌൎയ്യവുമ്മനക്കാമ്പിൽകാരുണ്യമില്ലായ്കയും ॥
വൈരവുംവധങ്ങളുംകൈതവപ്രയൊഗവും ।
ദൂഷണമ്മറ്റുള്ളൊരുമനുഷ്യൎക്കതുതന്നെ ॥
ഭൂഷണംഭൂപാലന്മാൎക്കെന്നിവകേട്ടീടുന്നു ।
സത്യമുണ്ടെന്നുതോന്നുംവ്യാജമുണ്ടെന്നുംതോന്നും ॥
കൃതൃമുണ്ടെന്നുന്തൊന്നുമകൃത്യമെന്നുന്തൊന്നും ।
ലൊഭമുണ്ടെന്നുന്തൊന്നുംമൌഢ്യമുണ്ടെന്നുന്തൊന്നും ॥
ലാഭമുണ്ടെന്നുംതൊന്നുംചേതമുണ്ടെന്നുന്തൊന്നും ।
മന്നവന്മാൎക്കുംവെശ്യാസ്ത്രീകൾ്ക്കുമൊരുപൊലെ ॥
തന്നുടെഭാവന്തനിക്കൊത്തതുപൊലെകാണാം ।
തമ്പുരാനിതുകൊണ്ടുസംഭ്രമമൊട്ടുംവെണ്ടാ ॥
കമ്പവുംവെണ്ടാമനസ്താപവുംവെണ്ടാവിഭൊ ।
സംഭൃതാനന്ദംസദാസൎവ്വഭൃത്യന്മാരുടെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/86&oldid=180970" എന്ന താളിൽനിന്ന് ശേഖരിച്ചത്