താൾ:CiXIV46b.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4

ഗ്രന്ഥവിസ്താരെഭയമുള്ളബാലകന്മാൎക്കും ।
അന്തരംഗത്തിൽബൊധമില്ലാത്തജനങ്ങൾക്കും ॥
ചന്തമൊടറിവാനായിപഞ്ചതന്ത്രാഖ്യന്നീതി ।
ഗ്രന്ഥതാല്പൎയ്യംകിഞ്ചിൽഭാഷയായിചൊല്ലീടുന്നെൻ ॥
പാടലാധരിമാൎക്കുകെളിസങ്കെതസ്ഥാനം ।
പാടലിപുത്രമെന്നുനാമമാമ്മഹാപുരം ॥
വാടകൾകിടങ്ങുകൾവാടികളങ്ങാടികൾ ।
നാടകാഗാരങ്ങളും‌നാഗരസ്ഥാനങ്ങളും ॥
ഹാടകാലയങ്ങളുംഹസ്തിമന്ദിരങ്ങളും ।
ഘൊടകാവാസങ്ങളുംചെടികാഗെഹങ്ങളും ॥
മാടവും‌മഹാമണിമെടകൾമഠങ്ങളും ।
മാടുകൂടുകൾമണിത്തൊരണശ്രെണികളും ॥
തൊടുകൾനദികളുംകൂപങ്ങൾകുളങ്ങളും ।
കേടുകൾകൂടാതുള്ളകെളിസൌധാദികളും ॥
കൊട്ടകൾനിറഞ്ഞുള്ളകെരവുംക്രമുകവും ।
വീടുകൾതൊറുംധനധാന്യസംഭാരങ്ങളും ॥
ശൈവമന്ദിരംവിഷ്ണുക്ഷെത്രവുംദുൎഗ്ഗാലയം ।
ദെവതാഗെഹംബഹുബ്രാഹ്മണാഗാരങ്ങളും ॥
ഏവമുള്ളൊരുമഹാരജമന്ദിരന്തന്നിൽ ।
ദെവനായകൊപൻഭൂപതിസുദൎശനൻ ॥
വീൎയ്യവാൻവിദ്യാശാലിവിത്തവാൻവിവെകവാൻ ।
കാൎയ്യസാരജ്ഞൻപ്രൊജ്ഞൻകാമസന്നിഭാകാരൻ ॥
താമസിക്കാതൊരൊരൊസൽക്കൎമ്മംദിനെദിനെ ।
ഭൂമിദെവന്മാരെക്കൊണ്ടാദരാൽചെയ്യിപ്പിച്ചു ॥
എന്നതിന്മൂലം‌മഹാഭാഗ്യവാന്മഹീപാലൻ ।
നന്ദനന്മാരെലഭിച്ചീടിനാനെട്ടൊപത്തൊ ॥
നന്ദനന്മാൎക്കുചെറ്റുംവിദ്യയില്ലായ്കമൂലം ।
മന്ദഭാഗ്യൻഞാനെന്നുദുഃഖിച്ചുസുദൎശനൻ ॥
ചിന്തിച്ചുമനക്കാമ്പിൽവിദ്യയുംവിവെകവും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/8&oldid=180796" എന്ന താളിൽനിന്ന് ശേഖരിച്ചത്