താൾ:CiXIV46b.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 73

തന്നുടെബുദ്ധികൊണ്ടുംതന്നുടെശക്തികൊണ്ടും ॥
തന്നുടെദ്രവ്യംകൊണ്ടുംതന്നുടെധൎമ്മംകൊണ്ടും ।
ഗൊത്രത്തെരക്ഷിക്കുന്നതെതൊരുപുമാനവൻ ॥
പുത്രനായ്വരുംമാതാവല്ലയൊമാതാവെടൊ ।
ഇങ്ങിനെകരടകൻചൊല്ലിയവാക്കുകെട്ടു ॥
മങ്ങിനമുഖത്തൊടെഭൂതലംനൊക്കിക്കൊണ്ടു ।
കുണ്ഠിതംവഴിപൊലെതോന്നിച്ചുദമനകൻ ॥
മിണ്ടാതെനിന്നങ്ങുരചെയ്തിതുകരടകൻ ।
ദുഷ്ടബുദ്ധിയുന്ധൎമ്മബുദ്ധിയുമിരുവരിൽ ॥
ദുഷ്ടബുദ്ധിയാമവന്തന്നുടെപിതാവിനെ ।
വല്ലാത്തസ്ഥലത്തിങ്കൽകൊണ്ടുപൊയ്പാൎപ്പിക്കയാൽ ॥
വല്ലാതെമരിപ്പിച്ചാനെന്നതുകെട്ടിട്ടില്ലെ ।
അഗ്രജനമുക്കതുകെൾ്ക്കെണമെന്നുതമ്പി ॥
ക്കാഗ്രഹംസാധിപ്പിപ്പാനുക്തവാൻകരടകൻ ।


൧൭. ദുഷ്ടബുദ്ധിയും ധൎമ്മബുദ്ധിയും.

ചെട്ടികൾവസിക്കുന്നപട്ടണന്തന്നിലൊരു ।
ചെട്ടിക്കുരണ്ടുമക്കളുണ്ടായിവളൎന്നിതു ॥
അഗ്രജൻദുഷ്ടബുദ്ധിസൊദരൻധൎമ്മബുദ്ധി ।
വ്യഗ്രമെന്നിയെസുഖിച്ചങ്ങിനെമെവുങ്കാലം ॥
അൎത്ഥമാൎജ്ജിപ്പാനവരന്യദെശങ്ങൾതൊറും ।
സ്വസ്ഥരായ്നടക്കുമ്പൊളെകദാവനാന്തരെ ॥
ജെഷ്ഠനാംദുഷ്ടബുദ്ധിമുൻഭാഗെനടക്കുന്നു ।
പൃഷ്ഠഭാഗത്തുനടന്നീടിനാൻധൎമ്മബുദ്ധി ॥
കാട്ടിലങ്ങൊരുമരംമുഴങ്ങിവീഴുന്നെരം ।
മൂട്ടിൽനിന്നൊരുനിധികംഭവുംപ്രകാശിച്ചു ॥
ധൎമ്മബുദ്ധിക്കുകിട്ടിതൽകംഭമ്മഹാധനം ।
നിൎമ്മലസ്വൎണ്ണംകൊണ്ടുപൂൎണ്ണമെത്രയുംസാരം ॥

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/77&oldid=180959" എന്ന താളിൽനിന്ന് ശേഖരിച്ചത്