താൾ:CiXIV46b.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 പ്രഥമ തന്ത്രം.

നല്ലതുപറഞ്ഞിട്ടുതനിക്കുനാശംവന്നു ॥
എങ്ങിനെഅതെന്നുടൻചൊദിച്ചുദമനകൻ ।
എങ്കിൽനികെൾ്ക്കെന്നുരചെയ്തിതുകരടകൻ ॥


൧൬. സൂചീമുഖിയുടെ അപായം.

മൎക്കടകൂട്ടമ്മഹാശീതത്തെസഹിയാഞ്ഞു ।
ഒക്കവെവിറച്ചൊരുദിക്കിൽവന്നിരിക്കുമ്പൊൾ ॥
തീക്കനൽതിരഞ്ഞൊരുവാനരൻപുറപ്പെട്ടാൻ ।
നീക്കമില്ലെടൊനല്ലതീയിതാപറക്കുന്നു ॥
എന്നുനിശ്ചയിച്ചവൻചെന്നുടൻമിന്നാമിനു ।
ങ്ങെന്നുള്ളപ്രാണികളിലൊന്നിനെപ്പിടിപെട്ടാൻ ॥
പൃഷ്ടത്തിൽപ്രകാശമുണ്ടജ്ജന്തുപറക്കുമ്പൊൾ ।
പൊട്ടന്താനതുകണ്ടുപാവകനെന്നുറച്ചു ॥
കൂട്ടക്കാരിരിക്കുന്നയൊഗത്തിൽകൊണ്ടുവന്നു ।
ചെണ്ടക്കാരനുമൂതിക്കത്തിപ്പാന്തുടങ്ങുന്നു ॥
കണ്ടുവന്നിതുദൂരെനിന്നുടനവിടെക്കു ।
അന്നെരംസൂചീമുഖിയെന്നൊരുപക്ഷിമെല്ലെ ॥
ചെന്നങ്ങുകുരങ്ങിന്റെകൎണ്ണത്തിൽമന്ത്രിച്ചിതു ।
വഹ്നിയല്ലിതുസഖെവാനരമിന്നാമിനു ॥
ങ്ങെന്നൊരുപ്രാണിയിതങ്ങൂതിയാലെരിയുമൊ ।
എന്നതുകേട്ടുകയൎത്തീടിനാൻകുരങ്ങച്ചാർ ॥
എന്തെടൊനിന്നൊടുണ്ടൊചൊദിച്ചുവെന്നങ്ങവൻ ।
പക്ഷിയെപ്പിടിച്ചാശുപാറമ്മെലടിച്ചുടൻ ॥
തൽക്ഷണംകുലചെയ്തുഭക്ഷണംകഴിച്ചിതു ।
എന്നതുകൊണ്ടുഞാനുംനാനാമ്യശ്ലൊകഞ്ചൊന്നെൻ ॥
“നാനാമ്യം‌നാമ്യതെദാരുനാശ്മനിസ്യാൽക്ഷുരക്രിയാ– ।
“സൂചീമുഖംവിജാനീഹിനാശിഷ്യായൊപദിശ്യതെ– ॥
എന്നുടെദമനകദുഷ്പ്രയത്നങ്ങൾവൃഥാ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/76&oldid=180958" എന്ന താളിൽനിന്ന് ശേഖരിച്ചത്