താൾ:CiXIV46b.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 71

ഗൊപിതമാകുന്ദിക്കിലെപ്പെഴുമധിവാസം ।
ഭൂപതിപ്രവരന്മാൎക്കൊട്ടുമെഗുണമല്ലാ ॥
സജ്ജനങ്ങടെമദ്ധ്യെസൎവ്വരുംവസിക്കെണം ।
ദുൎജ്ജനങ്ങളൊടുള്ളസംപർക്കംത്യജിക്കെണം ॥
സൎവ്വസമ്മതഗുണമുള്ളൊരുസചിവന്മാർ ।
സൎവ്വദാസഹസ്ഥിതന്മാരായാൽമഹാസുഖം ॥
മാധുൎയ്യംഭാവിക്കയുമ്മാനസെകപടവും ।
ജാതമാമമാത്യന്മാർകെവലംവിഷന്തന്നെ ॥
ബുദ്ധിയിൽപരദ്രൊഹംചിന്തിച്ചുമെവുംഭവാൻ ।
ബുദ്ധിമാനല്ലെന്നതുംവന്നീടുംദമനക ॥
ശാഠ്യത്തെവിടാതെകണ്ടുള്ളൊരുസൌഹാൎദ്ദവും ।
മൌഢ്യംവെർവിടാതെകണ്ടുള്ളൊരുധൎമ്മങ്ങളും ॥
ലൊകരെദ്വെഷിച്ചുകൊണ്ടുണ്ടാകും‌ധനങ്ങളും ।
ലൌകികംകൂടാതുള്ളസാധുസല്ക്കാരങ്ങളും ॥
നിത്യവുംസുഖിച്ചിരുന്നുള്ള വിദ്യാഭ്യാസവും ।
ചിത്തപാരുഷ്യത്തൊടെകാമിനീസംസൎഗ്ഗവും ॥
ഇഛ്ശിക്കുംപുരുഷന്മാരെത്രയുമധമന്മാർ ।
തുഛ്ശബുദ്ധികളവരെന്നുബൊധിക്കഭവാൻ ॥
ബാലകദമനകനിന്നുടെപിതാവിന്റെ ।
ശീലമിന്നുപമിക്കാന്നിന്നുടെശീലംകണ്ടാൽ ॥
താതന്റെസ്വഭാവവുംപുത്രന്റെസ്വഭാവവും ।
ഭെദമില്ലെന്നുപറയുന്നതുപരമാൎത്ഥം ॥
കൈതമെലുണ്ടാകുന്നകായ്ക്കൾ്ക്കുമുള്ളുണ്ടെല്ലൊ ।
കൈതവപ്രയൊഗങ്ങൾതാതങ്കൽനിന്നുണ്ടായി ॥
എന്തിനുഹിതൊപദെശത്തെഞാൻചെയ്തീടുന്നു ।
ചിന്തയിൽനിണക്കൊരുനെൎവ്വഴികാണുന്നില്ല ॥
നല്ലൊരുകടുപ്പമുള്ളായുധംകല്ലിൽവെച്ചു ।
തല്ലിയാൽവളയുമൊപൊട്ടുകെയുള്ളുദൃഢം ॥
നല്ലൊരുസൂചീമുഖിപക്ഷിതാൻകുരങ്ങിനു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/75&oldid=180957" എന്ന താളിൽനിന്ന് ശേഖരിച്ചത്