താൾ:CiXIV46b.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 പ്രഥമ തന്ത്രം.

സൂൎയ്യകാന്താദിമണിശ്രെണിതെജസ്സുകൊണ്ടും ॥
വൈരമാമന്ധകാരംശമിക്കയില്ലാദൃഢം ।
സാരമാംസാമംകൊണ്ടെശമിപ്പുദമനക ॥
മന്ത്രിരാജന്റെമകൻഞാനെന്നുമദിച്ചുനീ ।
മന്ത്രിച്ചുമമസ്വാമിക്കാപത്തുവലിച്ചിട്ടാൻ ॥
എന്തിനികഴിഞ്ഞതുചിന്തിച്ചാൽഫലംവരാ ।
ദന്തിവൈരിയുംവൃഷശ്രെഷ്ഠനുമിവർതമ്മിൽ ॥
സന്ധിപ്പാനുപായത്തെചിന്തിക്കസഹൊദര ।
സന്ധിയെന്നുള്ളനീതിസൎവ്വദാമനൊഹരം ॥
തങ്ങളിൽകടിപിടികൂട്ടുവാൻപലരുണ്ടാം ।
തങ്ങളിൽപറഞ്ഞുചേൎക്കുന്നവർപാരന്തുഛ്ശം ॥
ഭിന്നിക്കുംജനങ്ങളെച്ചെൎക്കുന്നപുരുഷനും ।
സന്നിക്കുചികിത്സിച്ചുശമിപ്പിക്കുംവൈദ്യനും ॥
തന്നുടെസാമൎത്ഥ്യത്തെകാട്ടെണമെങ്കിൽതമ്മിൽ ।
ഭിന്നരുംസന്നിക്കാരുമുണ്ടെന്നെഫലംവരൂ ॥
മറ്റുള്ളസ്ഥാനങ്ങളിലാവിധംവിദ്വാന്മാരും ।
മറ്റുള്ളമൂഢന്മാരുമെതുമെഭെദംനാസ്തി ॥
നീചമാൎഗ്ഗത്തിൽചെന്നുചാടുന്നപ്രഭുക്കുളും ।
നീരാഴമുള്ളകൂപെപതിക്കുംപശുക്കളും ॥
മെല്പൊട്ടുകരെറുവാനെത്രയുംപരാധീനം ।
കിഴ്പെട്ടുപതിപ്പതിനെത്രയുമെളുപ്പമാം ॥
ചൊല്ലെടൊദമനകനീതന്നെമുന്നുംശ്രമി ।
ച്ചല്ലയൊസഞ്ജീവകക്കാളയെകൊണ്ടുവന്നു ॥
സൽഗുണന്മമസ്വാമികാളവന്നതിൽപിന്നെ ।
നിൎഗ്ഗുണൻനിരീശ്വരനായ്വന്നുമഹാകഷ്ടം ॥
മന്നവൻഗുണവാനെന്നാകിലുംദുൎമ്മന്ത്രികൾ ।
വന്നുചേരുമ്പൊളാൎക്കുംവെണ്ടാതായ്വരുംനൃപൻ ॥
നല്ക്കുളങ്ങളിൽജലംനിൎമ്മലമെന്നാകിലും ।
നക്രമുണ്ടെന്നുകെട്ടാലാരാനുമിറങ്ങുമൊ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/74&oldid=180956" എന്ന താളിൽനിന്ന് ശേഖരിച്ചത്