താൾ:CiXIV46b.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമതന്ത്രം. 69

സാരനാന്ദമനകൻസിംഹസന്നിധൌചെന്നു ।
സാരമാമുപദെശംചെയ്തിതുപരിചൊടെ ॥
പുംഗവൻവരുന്നെരംയുദ്ധസന്നാഹംകൂട്ടി ।
തുംഗമാംലാംഗുലവുമുയൎത്തിക്കയൎത്തൊരു ॥
ഭാവവുംഭാവിച്ചിരുന്നീടുകമമസ്വാമിൻ ।
സാവധാനതവെണംസംഗരമുണ്ടായ്വരും ॥
എന്നതുകേട്ടുസിംഹമങ്ങിനെസ്ഥിതിചെയ്താൻ ।
അന്നെരമവിടത്തിൽചെന്നിതുസഞ്ജീവകൻ ॥
മുന്നമെദമനകൻചൊന്നതുപൊലെതന്നെ ।
സന്നാഹത്തൊടുനില്ക്കുംസിംഹത്തെകണ്ടുവൃഷം ॥
കൊമ്പുകളുയൎത്തിക്കൊണ്ടടുത്തുയുദ്ധംചെയ്വാൻ ।
വമ്പനാംപഞ്ചാനനശ്രെഷ്ഠനുമൊരുമ്പെട്ടാൻ ॥
എത്രയുംഭയങ്കരംയുദ്ധമുണ്ടായിതമ്മിൽ ।
വൃത്രനുമ്മഹെന്ദ്രനുന്തങ്ങളിൽയുദ്ധമ്പൊലെ ॥
ഊക്കേറുംവൃഷഭന്റെമുക്കുറഘൊഷങ്ങളും ।
മുഷ്കെറുംസിംഹത്തിന്റെസിംഹനാദഘൊഷവും ॥
കുത്തുകളിടികടിമാന്തുകൾതട്ടുമ്മുട്ടും ।
ക്രുദ്ധരാമവരുടെയുദ്ധമെത്രയുംഘൊരം ॥
ദുൎവ്വിധമതുകണ്ടുപറഞ്ഞുകരടകൻ ।
ദുൎമ്മതെദമനകാനിന്നുടെദുരാചാരം ॥
ദുൎന്നയപ്രയൊഗത്താലിങ്ങിനെമമസ്വാമി ।
ദുഷ്പ്രമെയത്തിൽപതിച്ചീടിനാൻകഷ്ടംകഷ്ടം ॥
സാമവുംദാനംഭെദംദണ്ഡമെന്നിവനാലിൽ ।
സാമമെന്നതെസമാരംഭിച്ചീടാവുസഖെ ॥
സാമത്തെപ്രയൊഗിച്ചാലൊക്കവെസാധിച്ചീടും ।
കാമത്തിനനുകൂലംകാൎയ്യവുംസാധിച്ചീടും ॥
ദാനഭെദാദിമൂന്നുമെങ്ങുമെചിതംവരാ ।
മാനസംഖ്യാനംചെയ്വാൻമാത്രമെകൊള്ളിക്കാവു ॥
സൂൎയ്യരശ്മികൾകൊണ്ടുംപാവകപ്രഭകൊണ്ടും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/73&oldid=180955" എന്ന താളിൽനിന്ന് ശേഖരിച്ചത്