താൾ:CiXIV46b.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

പഞ്ചമരാഗംകൊണ്ടുപാട്ടുകൾപാടുന്നൊരു ।
പഞ്ചവൎണ്ണിനികിളിപെണ്മണിമാണിക്യമെ ॥
പഞ്ചസാരയുന്തെനുംപായസംഗുളങ്ങളും ।
പഞ്ചമെന്നിയെതരുന്നുണ്ടുഞാനെടൊബാലെ ॥
പഞ്ചതന്ത്രമാംമഹാനീതിശാസ്ത്രത്തെസുഖം ।
പഞ്ചധാവിഭാഗിച്ചു പാട്ടുപാടുകവെണം ॥
എന്നതുകെട്ടുകിളിപെൺകിടാവുരചെയ്താൾ ।
എന്നുടെഗുരുക്കന്മാരന്തണപ്രവരന്മാർ ॥
മന്നിടന്തന്നിലവരീശ്വരന്മാരായതും ।
സന്നതന്മാൎക്കുവരന്നൽകുവാനാളായതും ॥
അങ്ങിനെയുള്ള മഹാബ്രാഹ്മണപ്രസാദത്താൽ ।
എങ്ങുമെഭംഗംകൂടാതിന്നുഞാനുരചെയ്യാം ॥
ശ്രീമനുബൃഹസ്പതിശുക്രനുംവെദവ്യാസൻ ।
ധീമതാംവരൻവിഷ്ണുഗുപ്തനാംചാണക്യനും ॥
മാമുനിപരാശരൻമറ്റുള്ളബുധന്മാരും ।
സാമദാനാദിനീതിശാസ്ത്രകൎത്താക്കളെല്ലൊ ॥
അജ്ജനങ്ങളെയെല്ലാമഞ്ജലികൂപ്പിക്കൊണ്ടു ।
സജ്ജനപ്രസാദത്താൽശാസ്ത്രമൊന്നുരചെയ്യാം ॥


1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/7&oldid=180795" എന്ന താളിൽനിന്ന് ശേഖരിച്ചത്