താൾ:CiXIV46b.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 63

ചെയ്യുവെന്നാകിൽപിന്നെസ്സംശയമെന്നെയുള്ളു ॥
അദ്ദിക്കിൽവരുന്നെരംസംഗരംയൊഗ്യമെന്നു ।
വിദ്വാന്മാർപറയുന്നുതദ്ദിക്കുവന്നുമമ ॥


൧൪. കുളക്കൊഴി സമുദ്രത്തൊടു കലഹിച്ചതു.

ഉക്തവാൻദമനകൻശത്രുവാംജനത്തിന്റെ ।
ശക്തിതാനറിയാതെപിണങ്ങുംജനങ്ങൾക്കു ॥
ടിട്ടിഭന്തന്നിൽനിന്നുവാരിധിക്കെന്നപൊലെ ।
കിട്ടീടുംപരാഭവമെന്നതുബൊധിക്കെണം ॥
അക്കഥാശ്രവിക്കെണമെന്നുടൻസഞ്ജീവകൻ ।
സൽക്കഥാവിശാരദൻചൊല്ലിനാൻദമനകൻ ॥
ടിട്ടിഭമെന്നുള്ളൊരുപക്ഷിയുമവനുടെ ।
കെട്ടിയപെണ്ണുംകൂടിസാഗരതടന്തന്നിൽ ॥
കിട്ടിയശിശുകൃമികീടാതിമാംസത്തെക്കൊ ।
ണ്ടഷ്ടിയുംകഴിച്ചുങ്കൊണ്ടാസ്ഥയാമേവുങ്കാലം ॥
ടിട്ടിഭമെന്നാൽകുളക്കൊഴിയെന്നറിയെണം ।
ടിട്ടിഭസ്ത്രീക്കുഗൎഭംപൂൎണ്ണമായതുകാലം ॥
ടിട്ടിഭത്തൊടുചൊന്നാളിന്നുഞാൻപ്രസവിച്ചു ।
കുട്ടികളുണ്ടായ്വരുമീറ്റുനൊവുണ്ടുകിഞ്ചിൽ ॥
ഏതൊരുദിക്കിൽവെണ്ടുനമുക്കുപ്രസവമെ ।
ന്നാതുരീഭാവത്തൊടെചൊദിച്ചനെരംപക്ഷി ॥
വാരിധിതീരെപെറ്റുകൊൾ്കയെന്നുരചെയ്തു ।
വാരിധിതീരമപായസ്ഥാനമെന്നങ്ങവൾ ॥
ഉക്തവാൻകുളക്കൊഴിസാഗരംനമ്മെവെൽവാൻ ।
ശക്തനല്ലെടെബാലെശങ്കയെന്തിനുപാഴിൽ ॥
ടിട്ടിഭിചൊന്നാളംബുരാശിയുംനീയുന്തമ്മിൽ ।
ഒട്ടുമെയടുക്കയില്ലെന്തൊരുമൊഹംനാഥ ॥
തന്നത്താനറികയെന്നുള്ളതുവൈഷമ്യമായി ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/67&oldid=180949" എന്ന താളിൽനിന്ന് ശേഖരിച്ചത്