താൾ:CiXIV46b.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ ത്രന്ത്രം. 59

കള്ളന്നുമാംസംവെണ്ടാകാനനെപെരുത്തൊരു ।
മുള്ളുള്ളവള്ളിഭുജിച്ചെങ്കിലെരുചിയുള്ളു ॥
ഇന്നെത്തെചെലവിനീയൊട്ടകംകൊള്ളാംനമു ।
ക്കെന്നതുകെട്ടുചൊന്നാൻവ്യാഘ്രവുംഗൊമായുവും ॥
സ്വാമിതാനഭയവുംകൊടുത്തുപാൎപ്പിക്കുന്നു ।
നാമിപ്പൊൾവധിക്കയെന്നുള്ളതുചിതംവരാ ॥
എങ്കിൽനാംചാകെയുള്ളു വെന്നുകാകനുംചൊന്നാൻ ।
എന്നതുകെട്ടുപറഞ്ഞീടിനാരിരുവരും ॥
പട്ടിണികിടക്കുന്നസ്വാമിയെക്കൊണ്ടുതന്നെ ।
ഒട്ടകത്തിന്റെവധംസമ്മതിപ്പിക്കവെണം ॥
എത്രയുംവിശക്കുമ്പൊൾപെറ്റമാതാവുതന്നെ ।
പുത്രനെക്കൊന്നുതന്റെപ്രാണത്തെരക്ഷിക്കുന്നു ॥
മുട്ടുമ്പൊൾസൎപ്പസ്ത്രീയുംതാൻപ്രസവിച്ചുള്ളൊരു ।
മുട്ടകളൊട്ടുമ്മടികൂടാതെഭക്ഷിക്കുന്നു ॥
തന്നുടെജഠരത്തെരക്ഷിപ്പാൻശരീരിക ।
ൾ്ക്കിന്നതെചെയ്യാവുവെന്നില്ലെടൊകാൎയ്യക്കാരെ ॥
ക്ഷുത്തുവൎദ്ധിക്കുന്നെരംകാരുണ്യമില്ലാതാകും ।
സത്തുക്കൾക്കുപൊലുമീജന്തുക്കൾ്ക്കെന്തുപിന്നെ ॥
ഇത്തരംവിചാരിച്ചുമൂവരുമൊരുമിച്ചു ।
സത്വരംചെന്നുമഹാസിംഹത്തെകൂപ്പിടിനാർ ॥
കാകനങ്ങുണൎത്തിച്ചുഭക്ഷണദ്രവ്യങ്ങളിൽ ।
ഏകമെന്നാലുംലഭിച്ചില്ലഹൊകാന്താരത്തിൽ ॥
എന്തുപായമെന്നതുചൊദിച്ചുമദൊൽക്കടൻ ।
ജന്തുഹിംസയല്ലാതെപിന്നെയെന്തെന്നുകാകൻ ॥
ഭക്ഷിപ്പാനെന്തുരൂവകകണ്ടുനിയെന്നുസിംഹം ।
ഭക്ഷിപ്പാൻകഥനകദ്ധ്വംസനമെന്നുകാകൻ ॥
സിംഹവുംചെവിപൊത്തിക്കൊണ്ടുതാനുരചെയ്തു ।
സാഹസംശിവശിവചെയ്യരുതൊരുനാളും ॥
അന്നദാനവുംപിന്നെഗൊദാനംഭൂമിദാനം ।


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/63&oldid=180945" എന്ന താളിൽനിന്ന് ശേഖരിച്ചത്