താൾ:CiXIV46b.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 പ്രഥമ തന്ത്രം.

ഒട്ടകംവരുന്നതുകണ്ടവർചൊദിച്ചിതു ॥
എങ്ങുന്നുവരുന്നുതാനെതുജാതിയിലുള്ളു ।
ഇങ്ങിനെനടപ്പാനുംകാരണമെന്തുസഖെ ॥
ഒട്ടകംപറഞ്ഞിതുവാണിഭക്കാരന്മാൎക്കും ।
കെട്ടുകൾചുമക്കുന്നൊരൊട്ടകംഞാനാകുന്നു ॥
കെട്ടുകൾപേറിപ്പേറിവലഞ്ഞുകൂട്ടക്കാരെ ।
വിട്ടുഞാനൊളിച്ചിഹകാട്ടിൽസഞ്ചരിക്കുന്നു ॥
മന്ത്രിവീരന്മാരതുകെട്ടപ്പൊൾഹിതാഹിതം ।
മന്ത്രിച്ചുവശത്താക്കിസ്വാമിയെകാണിപ്പിച്ചു ॥
സ്വാമിയുംകഥനകനെന്നൊരുപെരുന്നല്കി ।
സ്വാധീനമാക്കികൊണ്ടുമേളിച്ചുമെവുങ്കാലം ॥
തന്നുടെഭൃത്യന്മാൎക്കുന്തനിക്കുംചെലവിനു ।
ചെന്നുടൻമൃഗങ്ങളെകൊന്നുകൊണ്ടന്നീടുവാൻ ॥
അംഗവൈകല്യംകൊണ്ടുനമുക്കുപരാധീനം ।
നിങ്ങളിന്നമാത്യന്മാർകൊണ്ടന്നപൂരിക്കെണം ॥
പണ്ടുനാംജനിച്ചന്നെകാല്ക്കൊരുമുടവുതെ ।
ല്ലുണ്ടതുമൂലംവനെസഞ്ചാരമെളുതല്ലാ ॥
ഭൃത്യവൎഗ്ഗങ്ങളെല്ലാംഭക്ഷണമല്ലായ്കയാൽ ।
ചത്തപൊൽവശങ്കെട്ടുകാനനെകിടക്കുന്നു ॥
വ്യാഘ്രവുംഗൊമായുവുംകാകനുമിവർമൂന്നും ।
ശീഘ്രഗാമികളല്ലൊമന്ത്രിപുംഗവന്മാരെ ॥
നിങ്ങൾക്കുവഴിപൊലെഭുക്തിയുംചെയ്തുകൊള്ളാം ।
ഇങ്ങിനെമദൊൽക്കടൻകല്പിച്ചൊരനന്തരം ॥
തൽക്ഷണംസചിവന്മാർകാനനങ്ങളിൽനീളെ ।
ഭക്ഷണാൎത്ഥങ്ങൾതിരഞ്ഞെങ്ങുമെലഭിക്കാഞ്ഞു ॥
ഇങ്ങുപൊന്നിരുന്നുകൊണ്ടൊട്ടകംഗ്രഹിയാതെ ।
തങ്ങളിൽവിചാരിച്ചുപായവുമുരചെയ്തു ॥
എന്തെടൊകഥനകനെന്നുള്ളരൂപത്തെകൊ ।
ണ്ടെന്തൊരുകാൎയ്യംനമുക്കെന്നതുവിചാരിപ്പിൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/62&oldid=180944" എന്ന താളിൽനിന്ന് ശേഖരിച്ചത്