താൾ:CiXIV46b.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 57

ഭംഗിവാക്കുകൾതാനുമൊരൊന്നങ്ങുരചെയ്തു ॥
അന്തിവന്നടുക്കുമ്പൊളംബുജംകൂമ്പുമെന്നു ।
ചിന്തിപ്പാൻബുദ്ധിയുമില്ലാതൊരുവണ്ടിൻകൂട്ടം ॥
അന്ധതകൊണ്ടുരാത്രൌപങ്കജൊദരന്തന്നിൽ ।
ബന്ധനംപ്രാപിക്കുന്നതെന്തൊരുകഷ്ടംസഖെ ॥
എന്തിനിവരുമെന്നുമെല്പൊട്ടുപിചാരിപ്പാൻ ।
ജന്തുക്കൾ്ക്കറിവില്ലാതെല്ലുമെന്നതെവെണ്ടു ॥
അന്തിക്കുവിടരുന്നപിച്ചകപ്പൂവുംപിന്നെ ।
ചന്തത്തിൽകുറുമൊഴിമുല്ലയുംകെതപ്പൂവും ॥
പങ്കജങ്ങളുമിത്ഥംസന്മധുപുഷ്പങ്ങളെ ।
ശങ്കകൂടാതെവെടിഞ്ഞീടിനഭൃംഗങ്ങളും ॥
മത്തവാരണത്തിന്റെഗണ്ഡത്തിൽമദജലം ।
മെത്തയുണ്ടെന്നുമൊഹിച്ചൊക്കവെകൂടെച്ചെന്നു ॥
തത്രമെവുമ്പൊൾകൎണ്ണദ്വന്ദ്വതാഡനംകൊണ്ടു ।
ചത്തുപൊകല്ലാതൊരുലാഭമില്ലവൎക്കെടൊ ॥
എന്നതുപൊലെഖലന്മാരുടെമുമ്പിൽചെന്നാൽ ।
തന്നുടെപ്രാണങ്ങൾക്കുംഹാനിയുണ്ടാകും‌ദൃഢം ॥
ദുഷ്ടഗൊമായുവ്യാഘ്രാധ്വാംക്ഷന്മാരൊക്കെകൂടി ।
ഒട്ടകത്തിനെകുലചെയ്തതുകെട്ടിട്ടില്ലെ ॥
അക്കഥാമാത്രംകെട്ടിട്ടില്ലെന്നുദമനകൻ ।
കെൾക്കനീയെന്നുവൃഷഭൊത്തമൻസഞ്ജീവകൻ ॥


൧൩. ഒട്ടകത്തിന്റെ അപായം.

കാനനെമദൊൽകടനെന്നപെരൊടുകൂടെ ।
മാനശാലിയാമൊരുസിംഹത്താനുണ്ടായിപൊൽ ॥
കാകനുംഗൊമായുപുംവ്യാഘ്രവുമിവർമൂന്നു ।
കാൎയ്യക്കാരരുമവന്നുണ്ടായിസമൎത്ഥന്മാർ ॥
ധൃഷ്ടരാമവർവനെസഞ്ചരിക്കുമ്പൊൾനല്ലൊർ ।

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/61&oldid=180943" എന്ന താളിൽനിന്ന് ശേഖരിച്ചത്