താൾ:CiXIV46b.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 55

നഷ്ടമാംസുഭാഷിതംദുഷ്പാത്രങ്ങളിൽചെൎന്നാൽ ॥
ഓട്ടുപാത്രത്തിൽദധിപകൎന്നുവെച്ചാലതു ।
കൂട്ടുവാൻനന്നെമഹാകൂറ്റന്മാർക്കധീശ്വര ॥
എത്രയുമ്മഹാവനെചെന്നുരൊദിക്കുമ്പൊലെ ।
ചീൎത്തൊരുശവത്തിനെകോപ്പിടുവിക്കുമ്പൊലെ ॥
സാരസംപറിച്ചിങ്ങുപറമ്പിൽനടുമ്പൊലെ ।
ഓരുള്ളനിലങ്ങളിൽമാരിപെയ്യുന്നപൊലെ ॥
ശ്വാവിന്റെപുഛ്ശംചെമ്മെനെരാക്കുന്നതുപൊലെ ।
കെവലംബധിരനെപാട്ടുകെൾ്പിക്കുമ്പൊലെ ॥
കണ്ണുകാണാതുള്ളവൻകണ്ണാടിനൊക്കുമ്പൊലെ ।
കൈകുറുതായുള്ളവൻകങ്കണംപോടുമ്പൊലെ ॥
ബുദ്ധിയുമൌദാൎയ്യവുംവിദ്യയുമില്ലാതൊരു ।
ലുബ്ധനെസെവിക്കുന്നഭൊഷന്റെവിചെഷ്ടിതം ॥
ചന്ദനദ്രുമങ്ങളിൽസൎപ്പങ്ങൾചെൎന്നുകൂടും ।
ചാരുവാന്നീരാഴിയിൽനക്രങ്ങൾവന്നുകൂടും ॥
നല്ലരാജാക്കന്മാരിൽദുൎമ്മന്ത്രിചെൎന്നുകൂടും ।
നല്ലവെശ്യാസ്ത്രീകളിൽമൂൎക്ക്വന്മാർചെന്നുകൂടും ॥
ഇങ്ങിനെഗുണമുള്ളവസ്തുകൊണ്ടനുഭവം ।
എങ്ങുമെവരത്തില്ലദുഷ്ടസമ്പൎക്കമ്മൂലം ॥
നമ്മുടെസ്വാമിസിംഹംകാണുന്നജനത്തൊടു ।
സന്മുഖംസൌജന്യവുംസ്നെഹവുംഭാവിക്കുന്നു ॥
അങ്ങിനെയല്ലമനസ്സെത്രയുമ്മഹാക്രൂരം ।
തങ്ങൾക്കുപരമാൎത്ഥമെങ്ങെടൊസഞ്ജീവക ॥
ധൂൎത്തനായുള്ളപുമാൻപാന്ഥന്മാർവരുന്നെരം ।
പാൎത്തിരിയാതങ്ങൊരുപടിക്കൽചെന്നുനില്ക്കും ॥
ചെന്നുടൻകൈക്കുപിടിച്ചാശ്ലെഷഞ്ചെയ്തുകണ്ണിൽ ।
നിന്നങ്ങുഹൎഷാശ്രുക്കൾപൊഴിക്കുമ്മഹാകള്ളൻ ॥
സാദരംകുശലപ്രശ്നങ്ങളുംചൊദിക്കുന്താൻ ।
ഓദനമൊരുവറ്റെന്നാകിലുംകൊടുക്കാതെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/59&oldid=180941" എന്ന താളിൽനിന്ന് ശേഖരിച്ചത്