താൾ:CiXIV46b.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 പ്രഥമ തന്ത്രം.

ചൊദിച്ചുസഞ്ജീവകൻനിന്നുടെസ്വാമിക്കുഞാൻ ।
ആദിക്കുമന്നുമിന്നുമപ്രിയമെന്തുചെയ്തു ॥
വിപ്രിയംചെയ്യാതൊരുനമ്മൊടുമൃഗാധിപൻ ।
വിപ്രിയഞ്ചെയ്തീടുമൊസംഗതിയില്ലാദൃഢം ॥
ഉത്തരമുരചെയ്തുസാദരംദമനകൻ ।
ശുദ്ധരാംനിങ്ങൾക്കറിയാവതൊരജ്ഞാമ്മതം ॥
ഏതുമെഹെതുവെണ്ടാമന്നവന്മാൎക്കുധൂമ ।
കെതുവന്നതുപൊലെലൊകരെപീഡിപ്പിപ്പാൻ ॥
സജ്ജുനഞ്ചെയ്തൊരപകാരവുമുപകാരം ।
ദുൎജ്ജനഞ്ചെയ്തൊരപ്രകാരവുമുപകാരം ॥
രാജസെവയെന്നുള്ളതെത്രയുംപരാധീനം ।
പൂജനീയരാംയൊഗീന്ദ്രന്മാൎക്കുമെളുതല്ലാ ॥
മൂൎഛ്ശയുള്ളൊരുഖൾ്ഗംലെഹനംചെയ്തീടാമൊ ।
മുൎക്ക്വപാമ്പിന്റെമുഖംചുംബനംചെയ്തീടാമൊ ॥
സിംഹത്തെചെന്നുപരിരംഭണംചെയ്തീടാമൊ ।
സിദ്ധമാമിതെങ്കിലുംസിദ്ധിയാനൃപാൎച്ചനം ॥
നല്ലവസ്തുക്കളെല്ലാംനല്ലവരൊടുചെൎന്നെ ।
നല്ലവണ്ണമായ്വരൂവല്ലാതാമല്ലെന്നാകിൽ ॥
നിൎമ്മലംനദീജലംസാഗരന്തന്നിൽചെൎന്നാൽ ।
നിശ്ചയംപുളിച്ചുപൊമെന്നതൊകാണുന്നില്ലെ ॥
സ്വല്പമെങ്കിലുംഗുണംസല്പുരുഷങ്കൽചെൎന്നാൽ ।
ശില്പമാംവണ്ണംപ്രകാശിക്കുമെന്നറിഞ്ഞാലും ॥
ചന്ദ്രന്റെരശ്മിവെള്ളിക്കുന്നിന്മെൽചെരുന്നെരം ।
സാന്ദ്രമായ്പതിന്മടങ്ങെറ്റവുംപ്രകാശിക്കും ॥
സജ്ജനങ്ങൾക്കുഗുണമെറ്റമുണ്ടെന്നാകിലും ।
ദുൎജ്ജനങ്ങളിൽചെൎന്നാലൊക്കവെനശിച്ചുപൊം ॥
അഞ്ജനാചലെശശിരശ്മികൾതട്ടുന്നെരം ।
അഞ്ജസാകറുത്തുപൊമെന്നതുബൊധിക്കെണം ॥
നഷ്ടമാമുപകാരംദുഷ്ടരിൽചെയ്തെന്നാകിൽ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/58&oldid=180940" എന്ന താളിൽനിന്ന് ശേഖരിച്ചത്