താൾ:CiXIV46b.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 53

സജ്ജനങ്ങളിൽനിന്നുദ്രവ്യമുണ്ടാക്കീലല്ലൊ ॥
നീചജാതിക്കെധനംവൎദ്ധിപ്പൂമഴപെയ്താൽ ।
നീചദിക്കിലെനില്പുവെള്ളമെന്നതുദൃഢം ॥
ദുഷ്ടന്മാരായുള്ളവർമന്നവന്മാൎക്കുപാരം ।
ഇഷ്ടന്മാരായികാണുന്നില്ലയൊകാളശ്രെഷ്ഠ ॥
ശിഷ്ടന്മാർഗുണംപറഞ്ഞെങ്കിലുന്തത്രനിന്നു ।
ദുഷ്ടന്മാരാക്കുന്നതുംസ്പഷ്ടമെകാണുന്നില്ലെ ॥
എന്നതുകേട്ടുചൊന്നാൻശങ്കയാസഞ്ജീവകൻ ।
എന്നൊടുമഹാസിംഹംകൊപിച്ചീടുമൊസഖെ ॥
ചൊല്ലിനാൻദമനകൻകാരണംകൊണ്ടുകൊപം ।
വല്ലജാതിയുമുണ്ടാമായതുതീരുന്താനും ॥
കാരണംകൂടാതൊതാൻകൊപിക്കുംനൃപന്മാരെ ।
വാരണഞ്ചെയ്വാനാരാനുണ്ടാമൊമഹാമതെ ॥
രാത്രിയിലൊരുസിംഹംതന്നെവന്നൊരുശബ്ദം ।
ഓൎക്കാതെതടവിനാലതിനാൽനാശംവന്നു ॥
രാത്രിയിലൊരുശശംപെങ്കുതിരതന്മുമ്പിൽ ।
പെൎത്തുചെന്നതിന്മൂലമായവനറുതിയായി ॥
രാത്രിയിലൊരുഹംസംപെണ്കുമുദമെന്നൊൎത്തു ।
തത്രമെവുന്നവെള്ളിപ്പക്ഷിയെച്ചെന്നുതൊട്ടു ॥
അന്നെരമവൻകൊത്തികൈവിരൽവൃണപ്പെട്ടു ।
ഖിന്നനാമന്നംവന്നുപൊയ്കതങ്കരെക്കേറി ॥
അന്നുതൊട്ടവൻപിന്നെവെള്ളാമ്പൽപൂക്കൽകണ്ടാൽ ।
വെള്ളിപ്രാവെന്നുകല്പിച്ചദ്ദിക്കിൽചെല്ലുവീല ॥
മൎത്യന്മാരസത്യത്തിൽനിന്നുടൻഭയപ്പെട്ടാൽ ।
സത്യത്തിൽനിന്നുംഭീതന്മാരെന്നുവരുമല്ലൊ ॥
വൈദ്യന്മാർവിദ്വാന്മാരുംമന്ത്രികളിവരെല്ലാം ।
സാദ്ധ്യമാംദ്രവ്യംമൊഹിച്ചീശനെസ്തുതിച്ചുതൻ ॥
പത്ഥ്യത്തെഗ്രഹിപ്പിച്ചാലായവന്നപത്ഥ്യമാം ।
മിത്ഥ്യമാമിവരുടെകാൎയ്യവുംപ്രയത്നവും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/57&oldid=180939" എന്ന താളിൽനിന്ന് ശേഖരിച്ചത്