താൾ:CiXIV46b.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 49

ദുൎമ്മദംജനിപ്പിച്ചില്ലെങ്കിലെശ്രീയായുള്ളു ।
ദുൎമ്മൊഹമില്ലാത്തവനെങ്കിലെസുഖിയാവു ॥
എങ്ങുമെതടവില്ലെന്നാകിലെമന്ത്രംനല്ലു ।
തിങ്ങിനവിഷയഭ്രാന്തില്ലെന്നെപുമാന്നല്ലു ॥
ഇങ്ങിനെഹിതമ്പറഞ്ഞാലുമെൻസ്വാമിക്കിപ്പൊൾ ।
പുംഗവസ്നെഹത്തിനുഭംഗമുണ്ടാകുന്നില്ലാ ॥
അത്യയമിതുകൊണ്ടുമെൽവരുന്നെരമ്പിന്നെ ।
ഭൃത്യദൊഷമെന്നതെസംഭവിക്കയുള്ളു ॥
സ്ത്രീകളിൽകാമംകൊണ്ടുംമദ്യപാനാദികൊണ്ടും ।
ലൊകനിന്ദിതനായിസ്വഛ്ശന്ദംപ്രവൃത്തിച്ചും ॥
മത്തദന്തിയെപ്പൊലെമദിക്കുമ്മഹീപതി ।
ക്കത്തൽവന്നകപ്പെടുംബുദ്ധിമുട്ടുന്നനേരം ॥
ഭൃത്യദൊഷമെന്നതെബൊധിപ്പൂനൃപന്തന്റെ ।
കൃതൃദൊഷമെന്നതുചിന്തിക്കപൊലുമില്ല ॥
പിംഗലനുരചെയ്താനെന്തൊരുകുറ്റഞ്ചൊല്ലി ।
പുംഗവപ്രവരനെവേർവിടുത്തയക്കെണ്ടു ॥
ചൊല്ലിനാൻദമനകൻവെർപെടുത്തയച്ചാലും ।
വല്ലന്തിവരുംനമുക്കായതുചിന്തിക്കെണം ॥
മുറ്റുമിക്കൂറ്റന്മഹാദുൎമ്മമദൻകയൎത്തുപൊയി ।
മറ്റൊരുപ്രബലനെചന്നുസെവിച്ചുപട ॥
കൊണ്ടുവന്നിദ്ദിക്കെല്ലാംനഷ്ടമാക്കീടുംശഠൻ ।
കണ്ടതുകണക്കല്ലകശ്മലൻകയൎക്കുമ്പൊൾ ॥
ഇണ്ടലുണ്ടാകുംനമുക്കെന്നത്രെതോന്നീടുന്നു ।
ശണ്ഠകൂടുമ്പൊൾപിന്നെസ്നെഹവുംവെടിഞ്ഞീടും ॥
സിംഹവുമുരചെയ്താനെന്തിവൻചെയ്യുന്നമ്മെ ।
സംഹരിപ്പതിനിവൻപൊരുമൊദമനക ॥
ഉക്തവാൻദമനകൻദുസ്വഭാവികളുടെ ।
ചിത്തമാൎക്കറിയാവുശീലമൊന്നറിയാതെ ॥
വിട്ടുപൊയെന്നാൽതരംകെട്ടുപൊമിഹവലി ।


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/53&oldid=180933" എന്ന താളിൽനിന്ന് ശേഖരിച്ചത്