താൾ:CiXIV46b.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 പ്രഥമ തന്ത്രം.

ദത്തവാനായിക്കൂട്ടിക്കൊണ്ടുവന്നിവിടത്തിൽ ॥
വൎത്തനംചെയ്യിപ്പിച്ചുഞങ്ങിൽവിശ്വാസവും ।
വൎദ്ധനഞ്ചെയ്യിപ്പിച്ചുനീയതുമറന്നിതൊ ॥
അങ്ങിനെയുള്ളഭവാനിങ്ങിനെവിരൊധിച്ചാൽ ।
എങ്ങിനെനമുക്കതുസമ്മതമായീടെണ്ടു ॥
ചൊല്ലിനാൻദമനകനിത്രദുസ്സഹനെന്നു ।
തെല്ലുമെമുന്നംഗ്രഹിച്ചീലഞാന്മഹാമതെ ॥
ദുൎജ്ജനങ്ങൾക്കുബഹുസൽക്കാരംചെയ്താകിലും ।
സജ്ജുനസ്വഭാവമുണ്ടാകയില്ലറിഞ്ഞാലും ॥
എണ്ണതേപ്പിച്ചുപിടിച്ചുഴിഞ്ഞുദണ്ഡിച്ചാലും ।
പൊണ്ണനാംശ്വാവിന്റെവാൽവളഞ്ഞുനില്പൂദൃഢം ॥
ദുഷ്ടരാംഖലന്മാരെസ്തുതിച്ചുനന്നാക്കുവാൻ ।
ഒട്ടുമെയെളുതല്ലനല്ലൊരുവിദ്വാന്മാൎക്കും ॥
എപ്പൊഴുമമൃതുകൊണ്ടാകവെനനച്ചാലും ।
സല്ഫലംപുറപ്പെടിച്ചീടുമൊവിഷദ്രുമം ॥
പഞ്ചസാരയുംതേനുംചേൎത്തങ്ങുകുഴച്ചിട്ടു ।
കിഞ്ചനാകാലംപരിപാലിച്ചുകിളുൎപ്പിച്ചു ॥
എപ്പൊഴുംക്ഷീരംകൊണ്ടുനനച്ചുവളൎത്താലും ।
വെപ്പിന്റെകൈപ്പുശമിച്ചീടുമൊചിന്തിച്ചാലും ॥
തങ്ങടെയജമാനന്നാപത്തുവരാതെകണ്ട ।
ങ്ങിനെരക്ഷിക്കെണമെന്നുള്ളകൂറ്റുകാരൻ ॥
ഇങ്ങൊട്ടുചൊദിച്ചീലെന്നാകിലുംശുഭാശുഭം ।
അങ്ങൊട്ടുപറഞ്ഞറിയിക്കെണംകൂടക്കൂടെ ॥
ത്യാജ്യനാമവനെങ്കിലായവഞ്ചൊതിച്ചാലും ।
യൊജ്യമായതുപറഞ്ഞീടരുതെന്നുശാസ്ത്രം ॥
സങ്കടെരക്ഷിക്കുന്നമാനുഷനല്ലൊബന്ധു ।
സങ്കടംകൂടാതനുഷ്ഠിക്കുന്നതല്ലൊകൎമ്മം ॥
ഭൎത്തൃശുശ്രൂഷചെയ്തുമേവുന്നൊളല്ലൊനാരീ ।
സത്തുക്കൾബഹുമാനിക്കുന്നവനല്ലൊവിദ്വാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/52&oldid=180932" എന്ന താളിൽനിന്ന് ശേഖരിച്ചത്