താൾ:CiXIV46b.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 47

പിംഗലകനുഞ്ചൊന്നാനിങ്ങിനെയെന്നാകിലും ।
പുംഗവന്തന്നിൽസ്നെഹംപാരമുണ്ടെനിക്കെടൊ ॥
യാതൊരുജനത്തിനുംയാതൊരുജനംപ്രിയം ।
ജാതിഹീനനാകിലുംദുഷ്ടശീലനെങ്കിലും ॥
ആയവന്നവൻപ്രിയൻദുഷ്ടനെന്നാലുംതന്റെ ।
കായത്തെയുപെക്ഷിപ്പാനാൎക്കാനുന്തൊന്നീടുമൊ ॥
ചൊല്ലിനാൻദമനകനാരുടെദൊഷമിതെന്നു ।
ള്ളതുവിചാരിച്ചാൽസ്വാമിതാനുപെക്ഷിക്കും ॥
മറ്റുള്ളഭൃത്യന്മാരെയൊക്കവെയുപെക്ഷിച്ചു ।
മുറ്റുമീവൃഷഭത്തെപ്പൊറ്റുന്നസ്വാമിതന്റെ ॥
കുറ്റമറ്റുള്ളരാജ്യംഹരിപ്പാന്മൊഹിക്കുമി ।
ക്കൂറ്റനിൽകൂറുണ്ടാവാനെന്തുപൊലവകാശം ॥
പുത്രനെന്നാലുമുറ്റമിത്രമെന്നാലുംസ്വാമി ।
ക്കെത്രയുമ്പ്രിയനവനെന്നിഹവരുന്നെരം ॥
ധാത്രിയിലുള്ള സമ്പത്തൊക്കവെതനിക്കാക്കും ।
ഗാത്രമാത്രമെപിന്നെസ്വാമിക്കുശെഷിച്ചീടും ॥
സജ്ജനാചാരങ്ങളെത്യജിച്ചു സദാകാലം ।
ദുൎജ്ജനാചാരങ്ങളെസ്വീകരിക്കുന്നപുമാൻ ॥
സ്വസ്ഥാനഭ്രംശംവരുന്നെരത്തുശത്രുക്കടെ ।
സംസ്ഥാനന്തന്നിൽചെൎന്നുസ്വാമിയെദ്രൊഹിച്ചീടും ॥
കെൾക്കുമ്പൊൾശ്രൊത്രപ്രിയമല്ലെന്നുവരികിലും ।
ഓൎക്കുമ്പൊൾമെലിൽഗുണമായുള്ള വാക്കുകളെ ॥
ചൊല്ലുന്നജനമുള്ളയാതൊരുനൃപാലയെ ।
നല്ലൊരുസമ്പത്തുകളപ്പുരെവൎദ്ധിച്ചീടും ॥
പാട്ടിലുള്ളമാത്യരെത്യജിച്ചുവൃഥാമറു ।
നാട്ടിലുള്ളവൎക്കധികാരത്തെക്കൊടുക്കുന്ന ॥
ദുഷ്പ്രഭുവിന്റെരാജ്യംഛിദ്രിപ്പാനൊരുവ്യാധി ।
തല്പരമ്മറ്റൊന്നില്ലെന്നൊൎത്തുകൊള്ളെണംഭവാൻ ॥
ഉക്തവാന്മൃഗാധിപൻനീഅവന്നഭയത്തെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/51&oldid=180931" എന്ന താളിൽനിന്ന് ശേഖരിച്ചത്