താൾ:CiXIV46b.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 പ്രഥമ തന്ത്രം.

തട്ടുമിദ്ദൊഷമവൎക്കിണങ്ങുമില്ലാതാകും ॥
നമ്മുടെസഞ്ജീവകൻസ്വാതന്ത്ര്യന്തുടങ്ങുന്നു ।
സമ്മതമല്ലിപ്രജകൾക്കിവൻകാൎയ്യക്കാരൻ ॥
നാളെക്കുഗുണംവരുത്തീടുവാൻവിചാരമി ।
ക്കാളെക്കുഭവിക്കുമൊകാൎയ്യമൊന്നറിയാമൊ ॥
കണ്ഠത്തിൽനുകംവെച്ചുകണ്ടത്തിലുഴവിന്നു ।
കൊണ്ടുപൊയാക്കെണ്ടുന്നപണ്ടമല്ലയൊയിവൻ ॥
എന്തിനുകാൎയ്യക്കാരനിങ്ങിനെയൊരുത്തനെ ।
സന്ധിപ്പിക്കുന്നുനൃപൻതാന്തന്നെപൊരാഞ്ഞിട്ടൊ ॥
സ്നെഹവുംകൎയ്യാകാൎയ്യജ്ഞാനവുംതികഞ്ഞൊരു ।
ദെഹമെന്നാകിലവന്മന്ത്രിയായെന്നാൽകൊള്ളാം ॥
ലക്ഷണമില്ലാതുള്ളമന്ത്രികൾരണ്ടുനെരം ।
ഭക്ഷണംകഴിച്ചുറങ്ങീടുവാന്മാത്രംകൊള്ളാം ॥
അങ്ങിനെയുള്ളപുമാനെങ്ങാനുംകാണ്മാനുണ്ടൊ ।
തിങ്ങിനധനങ്കണ്ടാലാഗ്രഹംകൂടാതെയും ॥
അംഗനമാരെക്കണ്ടാലാശയില്ലാതെകണ്ടും ।
തങ്ങടെദ്രവ്യത്തിങ്കൽതാല്പൎയ്യമില്ലാതെയും ॥
തങ്ങടെഗൃഹങ്ങളിൽസമ്പത്തുള്ളവർരാജ।
പുംഗവന്തന്നെസെവിച്ചീടുവാൻപുറപ്പെടാ ॥
ശക്തിയുമില്ലാഗൃഹെഭുക്തിക്കുമില്ലാത്തവൻ ।
ഭക്തിയുംഭാവിച്ചുകൊണ്ടപ്പൊഴുംപ്രഭുക്കടെ ॥
ഭൃത്യരായിട്ടുംചിലർകാൎയ്യസ്ഥന്മാരായിട്ടും ।
നിത്യരായിട്ടുംചിലർകാരിയക്കാരായിട്ടും ॥
പണ്ടാരമുതലെല്ലാംഭക്ഷിച്ചുവകയാക്കാൻ ।
ഉണ്ടാകുമ്മനുഷ്യരെകൊണ്ടെന്തുഫലംവിഭൊ ॥
കല്ലുകളില്ലാതുള്ളകാനനെകിളൎക്കുന്ന ।
പുല്ലുകളിവന്തിന്നുകാനനംവെളിവാക്കി ॥
അല്ലാതങ്ങൊരുകാൎയ്യംചിന്തിപ്പാനിവൻപൊരാ ।
വല്ലാത്തവൃഷഭത്തെസ്നെഹിപ്പാനെന്തുമൂലം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/50&oldid=180930" എന്ന താളിൽനിന്ന് ശേഖരിച്ചത്