താൾ:CiXIV46b.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 45

ലൊകസമ്മതമ്മഹാചാഞ്ചല്യമുണ്ടാകയാൽ ।
ഏകനെപരിത്യജിച്ചന്യനെസ്വീകരിക്കും ॥
രാജലക്ഷ്മിയുംതഥാമന്ത്രിയെത്യജിച്ചുത ।
ദ്രാജനെപരിഗ്രഹിച്ചീടിനാളെന്നുവരും ॥
ഭൂപനെത്യജിച്ചുതന്മന്ത്രിയെഭജിച്ചെന്നും ।
ഭൂയസാവരുമെവംകാണുന്നുപലെടവും ॥
എന്നതുകൊണ്ടുചൊന്നെനെകമന്ത്രിയെതന്നെ ।
മന്നവൻപ്രധാനിയായികല്പിച്ചാൽചിതം‌വരാ ॥
ലൊകങ്ങൾവിചാരിപ്പാനൊക്കവെപ്രമാണമായി ।
ഏകനെതന്നെനൃപന്മന്ത്രിയായുറപ്പിച്ചാൽ ॥
ആയവനുള്ളിലഹംഭാവുംവൎദ്ധിച്ചീടും ।
കാൎയ്യങ്ങൾക്കുപെക്ഷയുമുണ്ടാകുംക്രമത്താലെ ॥
തന്നുടെതാന്തൊന്നിത്വമ്മുഴുത്തുപതുക്കവെ ।
തന്നെവൎദ്ധിപ്പിച്ചൊരുസ്വാമിയെദ്വെഷിച്ചീടും ॥
മിക്കവാറിന്നുന്തനിക്കുൽക്കൎഷംവൎദ്ധിക്കുമ്പൊൾ ।
പൊക്കമാമധീശനുമ്മക്കളുംബന്ധുക്കളും ॥
നിത്യവുന്തനിക്കുപകാരത്തെചെയ്യുന്നൊരിൽ ।
പ്രത്യുപകാരംചെയ്യുമ്മൎത്യനെകാണ്മാനില്ല ॥
തന്നുടെസ്ഥാനംവന്നാലായതുസാധിപ്പിച്ച ।
മന്നനെമറന്നുപോമപ്പൊഴെമഹാപാപി ॥
അക്കണക്കുള്ളദുഷ്ടന്മൂത്തുപോവതിന്മുമ്പെ ।
ചിക്കനെപ്പരിത്യജിച്ചീടുന്നനൃപൻനൃപൻ ॥
അന്നത്തിൽവിഷംകണ്ടാലാകവെത്യജിക്കെണം ।
പിന്നെത്താനതിലൊട്ടുമാഗ്രഹിക്കയുംവെണ്ടാ ॥
പല്ലുകളിളകിയാലപ്പൊഴെപറിക്കെണം ।
തെല്ലുപെക്ഷിച്ചാൽശെഷമുള്ളതുമിളകിപ്പൊം ॥
ദുഷ്ടനാമമാത്യന്റെകൂട്ടക്കാരരെകൂടെ ।
പെട്ടന്നുമൂലഛ്ശെദംചെയ്യാതെസുഖംവരാ ॥
തൊട്ടുതിന്നവരുടെമക്കൾ്ക്കുംപെണ്ണുങ്ങൾ്ക്കും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/49&oldid=180929" എന്ന താളിൽനിന്ന് ശേഖരിച്ചത്